Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിന്ദുവിനെ സംരക്ഷിക്കാൻ തോക്കുകളും വാളുകളും ലാത്തികളുമായി ബജ്‌രംഗ്ദൾ രംഗത്ത്; ഉത്തർപ്രദേശിൽ നിരവധി ഇടങ്ങളിൽ ആയുധ പരിശീലനം; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

ഹിന്ദുവിനെ സംരക്ഷിക്കാൻ തോക്കുകളും വാളുകളും ലാത്തികളുമായി ബജ്‌രംഗ്ദൾ രംഗത്ത്; ഉത്തർപ്രദേശിൽ നിരവധി ഇടങ്ങളിൽ ആയുധ പരിശീലനം; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

യോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുവേണ്ടി വിശ്വഹിന്ദു പരിഷത്ത് സന്നാഹങ്ങളൊരുക്കുന്നതിനിടെ, ഹിന്ദുക്കളെ സംരക്ഷിക്കാൻ സായുധപരിശീലനം നടത്തുകയാണ് ഉത്തർപ്രദേശിലെ ബജ്‌രംഗ് ദൾ പ്രവർത്തകർ. തോക്കുകളും വാളുകളും ലാത്തികളുമായി പലേടത്തും പരിശീലന കേന്ദ്രങ്ങൾ തുറന്നുകഴിഞ്ഞു. വിവരമറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതരും ഇതിന് ഒത്താശ ചെയ്യുന്നു.

അയോധ്യയിൽ ഇത്തരമൊരു ക്യാമ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ജൂൺ അഞ്ചിന് സുൽത്താൻപുർ, ഗൊരഖ്പുർ, പില്ലിഭിട്ട്, നോയ്ഡ, ഫത്തേപ്പുർ എന്നിവിടങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമാണ് ബജ്‌രംഗ് ദൾ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിന് കനത്ത ഭീഷണിയാണ് ഇവർ ഉണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്.

ഗോസംരക്ഷണത്തിനുവേണ്ടിയും ബജ്‌രംഗ് ദൾ പ്രവർത്തകർ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. മാംസ വ്യാപാര കേന്ദ്രങ്ങളിൽ കർശന പരിശോധനകൾ സംഘടിപ്പിച്ചും ഭീഷണി സൃഷ്ടിച്ചുമാണ് ഇവർ മുന്നേറുന്നത്. വർഗീയ കലാപങ്ങൾ പതിവായ ഉത്തർ പ്രദേശിൽ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ നടപടിയെടുക്കാൻ അധികൃതരും തയ്യാറാകുന്നില്ല.

രാമക്ഷേത്ര നിർമ്മാണത്തിന് മുൻകൈയെടുക്കാൻ അടുത്തിടെ വിഎച്ച്പി തീരുമാനിച്ചിരുന്നു. ഇക്കൊല്ലം ഡിസംബർ വരെ സർക്കാരിന്റെ നടപടികൾക്കായി കാത്തിരിക്കുമെന്നും ക്ഷേത്ര നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ അടുത്തവർഷം ബലപ്രയോഗത്തിലൂടെ ക്ഷേത്രം നിർമ്മിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP