Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോസ്‌ക് നിർമ്മാണത്തെച്ചൊല്ലി തർക്കം; ഹരിയാനയിൽ ഒരാഴ്ചയായി തുടരുന്ന വർഗീയ ലഹള മൂർധന്യത്തിലേക്ക്; വീടുകൾ തീവെയ്ക്കപ്പെട്ടതോടെ മൂസ്ലീങ്ങൾ പൊലീസ് സ്‌റ്റേഷനിൽ അഭയം പ്രാപിച്ചു

മോസ്‌ക് നിർമ്മാണത്തെച്ചൊല്ലി തർക്കം; ഹരിയാനയിൽ ഒരാഴ്ചയായി തുടരുന്ന വർഗീയ ലഹള മൂർധന്യത്തിലേക്ക്; വീടുകൾ തീവെയ്ക്കപ്പെട്ടതോടെ മൂസ്ലീങ്ങൾ പൊലീസ് സ്‌റ്റേഷനിൽ അഭയം പ്രാപിച്ചു

മോസ്‌ക് നിർമ്മാണത്തെച്ചൊല്ലി അഞ്ചുവർഷമായി നിലനിന്ന തർക്കം കലാപത്തിന് തിരികൊളുത്തിയ ഹരിയാനയിലെ ബല്ലഭ്ഗഢിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കലാപം ഇതുവരെ അടിച്ചമർത്താനായിട്ടില്ല. വീടുകൾ തീവച്ച് നശിപ്പിക്കപ്പെട്ടതോടെ 150-ഓളം മുസ്ലീങ്ങൾ ബല്ലഭ്ഗഢ് പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയിരിക്കുകയാണ്.

ബല്ലഭ്ഗഢിലെ അതാലി ഗ്രാമത്തിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന് മുസ്ലിം പള്ളി നിർമ്മിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. അഞ്ചുവർഷമായി മുടങ്ങിക്കിടന്ന പള്ളി നിർമ്മാണം പെട്ടെന്ന് കലാപത്തിലേക്ക് തിരിയുകയായിരുന്നു. പള്ളി പൂർണമായി തകർക്കപ്പെട്ടു. വിശ്വാസികളുടെ നേർക്കും ആക്രമണം തുടങ്ങിയതോട ഒട്ടേറെപ്പേർ സ്ഥലം വിട്ടു. ശേഷിച്ചവരാണ് പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയത്.

പൊലീസ് സ്‌റ്റേഷനുമുന്നിൽ ഒരു ടെന്റടിച്ച് അതിനുള്ളിലാണ് എല്ലാവരും കഴിയുന്നത്. കൊടും ചൂടിൽ രണ്ട് കൂളറുകളാണ് കുഞ്ഞുകുട്ടികളടക്കമുള്ളവർക്ക് ആശ്രയം. ആഹാരമോ വസ്ത്രമോ ഇല്ലാതെ കഷ്ടപ്പെടുകയാണ് തങ്ങളെന്ന് അഭയാർഥിയായ നിസാം അലി പറഞ്ഞു. ചൂട് കൂടിയതോടെ കുട്ടികൾക്കെല്ലാം അസുഖവും ബാധിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷനോട് പരാതിപ്പെട്ടപ്പോഴാണ് രണ്ട് കൂളറുകൾ ലഭിച്ചത്.

ജില്ലാ അധികൃതർ ഇവർക്ക് ഭക്ഷണം ഏർപ്പെടത്തിയിട്ടുണ്ടെങ്കിലും അത് വളരെ കുറവാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെത്തിക്കുന്ന ഭക്ഷണമാണ് ഇവർക്കാശ്രയം. ചില സംഘടനകളും സഹായത്തിനുണ്ട്. ഗ്രാമത്തിലുള്ള വീടുകളുടെ അവസ്ഥയെന്തെന്ന് അറിയാൻ ഒരു സംഘം ഇടയ്ക്ക് മടങ്ങിയിരുന്നെങ്കിലും അവർ അവിടെ നിൽക്കക്കള്ളിയില്ലാതെ തിരിച്ചുപോന്നു. ഗ്രാമത്തിലേക്ക് തൽക്കാലം മടങ്ങാനാവില്ലെന്ന് അവർ പറയുന്നു.

വീട്ടിലേക്ക് മടങ്ങുന്നത് സുരക്ഷിതമല്ലെന്ന തോന്നലുള്ളതിനാൽ പലരും അതിന് തയ്യാറാവുന്നില്ലെന്ന് ഫരീദാബാദ് പൊലീസ് കമ്മീഷണർ സുഭാഷ് യാദവ് പറഞ്ഞു. പൊലീസ് സംരക്ഷത്തോടെയാണ് കുറച്ചുപേർ കഴിഞ്ഞ ദിവസം ഗ്രാമത്തിലേക്ക് പോയത്. അവിടെ അവരുടെ വീടുകളെല്ലാം തീവച്ച് നശിപ്പിച്ചിട്ടുണ്ട്. അതോടെയാണ് അവരും തിരികെ പോന്നതെന്നും അദ്ദേഹം പറഞ്ഞു. 

വീടുകളും കാറുകളും കൃഷിയുമെല്ലാം നഷ്ടപ്പെട്ട തങ്ങൾ ഇനിയെന്തിന് ഗ്രാമത്തിലേക്ക് മടങ്ങണമെന്ന് മറ്റൊരു അഭയാർഥിയായ ഫക്രുദീൻ ഹാജി ചോദിച്ചു. ബഹളം ഉണ്ടായ സമയത്ത് പൊലീസിനെ വിളിച്ചെങ്കിലും അവർ സഹായത്തിനെത്തിയില്ല. ഇപ്പോഴും അവർ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ല. നിരപരാധികളായ തങ്ങളോട് ഗ്രാമത്തിലേക്ക് മടങ്ങാനാണ് അവർ ആവശ്യപ്പെടുന്നത്. പ്രശ്‌നങ്ങൾ തീർന്നുവെന്ന് ഉറപ്പാകാതെ ഗ്രാമത്തിലേക്ക് മടങ്ങേണ്ടെന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP