Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലൂചിസ്താൻ പ്രസ്താവനയിൽ മോദിയെ പിന്തുണച്ച് ബലൂച് സ്റ്റുഡന്റ് ഓർഗനൈസേഷൻ; ഞങ്ങൾ ഞങ്ങളുടെ യുദ്ധം നടത്തിക്കോളാം, താങ്കൾ ഞങ്ങളുടെ ശബ്ദമായാൽ മതി; പാക് സേനയുടെ അതിക്രമങ്ങളാൽ സഹോദരന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് സഹോദരനാകണമെന്ന കരിമ ബലൂചിന്റെ രാഖിദിന ട്വീറ്റും

ബലൂചിസ്താൻ പ്രസ്താവനയിൽ മോദിയെ പിന്തുണച്ച് ബലൂച് സ്റ്റുഡന്റ് ഓർഗനൈസേഷൻ; ഞങ്ങൾ ഞങ്ങളുടെ യുദ്ധം നടത്തിക്കോളാം, താങ്കൾ ഞങ്ങളുടെ ശബ്ദമായാൽ മതി; പാക് സേനയുടെ അതിക്രമങ്ങളാൽ സഹോദരന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് സഹോദരനാകണമെന്ന കരിമ ബലൂചിന്റെ രാഖിദിന ട്വീറ്റും

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ ബലൂചിസ്താൻ പ്രസ്താവനയെ പിന്തുണച്ച് ബലൂച് സ്റ്റുഡന്റ് ഓർഗനൈസേഷൻ (ആസാദ്) ചെയർപേഴ്‌സൻ കരിമ ബലൂച് രംഗത്ത്. 'ബലൂചി വനിതകൾ ഇന്ത്യൻ പ്രധാനമന്ത്രിയെ തങ്ങളുടെ സഹോദരനായാണ് കണക്കാക്കുന്നതെന്ന്' രക്ഷാ ബന്ധൻ ദിനത്തിൽ കരിമ ട്വീറ്റ് ചെയ്തു. മോദിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക് സേനയുടെ അതിക്രമങ്ങളാൽ സഹോദരന്മാരെ നഷ്ടപ്പെട്ട ബലൂചി സ്ത്രീകൾക്ക് സഹോദരനാകണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ബലൂച്ച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ചെയർപേർസണായ, കരിമ ബലോച്ച് യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തത്.

ഞങ്ങൾ ഞങ്ങളുടെ യുദ്ധം നടത്തിക്കോളാം, താങ്കൾ ഞങ്ങളുടെ ശബ്ദമായാൽ മതി. കരിമ ബലോച്ച് പ്രധാനമന്ത്രിക്കുള്ള സന്ദേശത്തിൽ പറയുന്നു. ബലൂചിസ്താനിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും ശബ്ദിക്കണമെന്ന് കരിമ ബലോച്ച് ആവശ്യപ്പെടുന്നു.

ബലൂചിസ്താൻ വിഷയം ഉയർത്തി കൊണ്ടുവന്നതിൽ നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ഇന്ത്യയും ലോകവും സഹായിക്കുമെന്നാണ് പ്രതീക്ഷ. ആ വിശ്വാസം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ബലൂചിസ്താനിൽ പാക്കിസ്ഥാൻ നടത്തുന്ന യുദ്ധകുറ്റങ്ങളെ എതിർക്കണമെന്നും ട്വീറ്റിലൂടെ കരിമ ആവശ്യപ്പെടുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പരസ്യമായി പിന്തുണച്ചത്. ഇന്ത്യയും മാദ്ധ്യമങ്ങളും ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കാൻ മാത്രമല്ല, ബലൂച് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണക്കാനും ശ്രമിക്കുമെന്നായിരുന്നു പ്രസംഗത്തിൽ പരാമർശിച്ചത്.

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ബലൂചിസ്താനെ പരാമർശിച്ചതിന് പിന്നാലെ ഒട്ടനവധി ബലൂചിസ്താൻ നേതാക്കളാണ് മോദിയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP