Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്തെ കലാപമുക്തമാക്കാനുറച്ച് ബംഗാളിലെ മമത സർക്കാർ; വർഗീയകലാപങ്ങൾ ചെറുക്കാൻ പ്രത്യേക സേന രൂപീകരിക്കും; തീരുമാനം വർഗീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ

സംസ്ഥാനത്തെ കലാപമുക്തമാക്കാനുറച്ച് ബംഗാളിലെ മമത സർക്കാർ; വർഗീയകലാപങ്ങൾ ചെറുക്കാൻ പ്രത്യേക സേന രൂപീകരിക്കും; തീരുമാനം വർഗീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ

കോൽക്കത്ത: വർഗീയ കലാപങ്ങളും സംഘർഷങ്ങളും ചെറുക്കാൻ പ്രത്യേക സേനയ്ക്കു രൂപം നല്കാൻ ബംഗാളിലെ മമതാ ബാനർജി സർക്കാരിന്റെ തീരുമാനം. ഒരു തരത്തിലുമുള്ള കലാപങ്ങളും സംസ്ഥാനത്ത് നടക്കാൻ അനുവദിക്കരുതെന്നാണു സംസ്ഥാന സർക്കാർ തീരുമാനം.

ബംഗാളിൽ വർഗീയ ശക്തികളുടെ സ്വാധീനം കൂടി വരികയും ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ കൂടുതലായി റിപ്പോർട്ടു ചെയ്യുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ സേനയ്ക്ക് ബംഗാൾ സർക്കാർ രൂപം നല്കുന്നത്. കലാപങ്ങളും ലഹളകളും സൃഷ്ടിക്കാനുള്ള വർഗീയ ശക്തികളുടെ ശ്രമം ഇല്ലാതാക്കുക എന്നതാണ് പുതിയ സേനയുടെ ഉത്തരവാദിത്വം.

പുതിയ സേന രൂപീകരിക്കുന്നത് വരെ രണ്ട് റിസർവ് ബറ്റാലിയനെ കലാപങ്ങളും ലഹളകളും നിയന്ത്രിക്കുന്നതിന് വേണ്ടി വിന്യസിക്കും. കലാപം നടക്കാതിരിക്കാനുള്ള വഴികൾ സ്വീകരിക്കാനാണ് പൊലീസിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗാളിൽ നിരവധി സംഘർഷങ്ങളാണ് അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്തത്. ലഹളകളുടെ വാർത്തകൾ മറ്റൊരു സ്ഥലത്ത് ലഹളകൾ സൃഷ്ടിക്കാൻ ഇടയാക്കരുതെന്ന് കരുതി മാധ്യമങ്ങൾ നൽകാതിരിക്കുകയാണ്. ലഹളകൾ തുടർച്ചയായതോടെയാണ് സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP