Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലവേദനയെന്നു പറഞ്ഞപ്പോൾ നൽകിയത് വയാഗ്ര ഗുളിക; പരാതിപ്പെട്ടപ്പോൾ വിവാഹവാഗ്ദാനം: കർണാടകത്തിൽ തൊഴിലുടമയ്‌ക്കെതിരെ പെൺകുട്ടിയുടെ പരാതി

തലവേദനയെന്നു പറഞ്ഞപ്പോൾ നൽകിയത് വയാഗ്ര ഗുളിക; പരാതിപ്പെട്ടപ്പോൾ വിവാഹവാഗ്ദാനം: കർണാടകത്തിൽ തൊഴിലുടമയ്‌ക്കെതിരെ പെൺകുട്ടിയുടെ പരാതി

ബംഗളൂരു: തലവേദനയെടുക്കുന്നുവെന്നു പറഞ്ഞപ്പോൾ പെൺകുട്ടിക്ക് വയാഗ്ര ഗുളിക നൽകിയെന്ന് പരാതി. കർണാടകയിലെ ജാലഹള്ളിയിലെ ഒരു ധനകാര്യ സ്ഥാപനത്തിലാണ് തൊഴിലുടമയ്‌ക്കെതിരെ ഡാറ്റാ പ്രൊസസറായ പെൺകുട്ടിയുടെ പരാതി

തലവേദനയെ തുടർന്ന് മരുന്നു വാങ്ങാൻ പുറത്തു പോകാൻ അനുവാദം ചോദിച്ചപ്പോൾ മേലധികാരിയായ മല്ലപ്പ വയാഗ്ര നൽകിയെന്നാണ് പരാതി.

ഒരു വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് പെൺകുട്ടി. നാലു മാസം മുമ്പാണു ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്. മുപ്പത്തെട്ടു വയസുകാരനാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയ മാനേജർ മല്ലപ്പ. ഓഫീസിൽ മറ്റാരുമില്ലാത്ത സമയത്തു തന്റെ ചുരിദാറിന്റെ ഷാൾ വലിച്ചൂരാൻ ശ്രമിക്കാറുണ്ടെന്നും ശരീരത്തു സ്പർശിക്കാൻ ശ്രമിക്കാറുണ്ടെന്നും യുവതി പീനിയ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതി ഒതുക്കിത്തീർക്കാൻ തനിക്കു മല്ലപ്പ വിവാഹവാഗ്ദാനം നൽകിയെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു. പിതാവ് മരിച്ച പെൺകുട്ടിക്കു ജോലി ഉപേക്ഷിക്കാനാവാത്ത നിലയിലായിരുന്നു. താൻ പരാതി ഉന്നയിച്ചാൽ പുറത്താക്കപ്പെടുമെന്ന പേടിയുള്ളതിനാലാണ് സഹിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പല തവണ തന്നോട് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും യുവതി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP