Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജഭൂമിയുടെ രേഖകൾ ഉദ്യേഗസ്ഥരോട് ആവശ്യപ്പെട്ടിട്ട് നൽകിയില്ല; ബംഗളൂരുവിൽ കോർപറേഷൻ മേഖലാ ഓഫീസിന് തീയിടാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ്; ഓഫീസിലെത്തി പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കെആർ പുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വ്യാജഭൂമിയുടെ രേഖകൾ ഉദ്യേഗസ്ഥരോട് ആവശ്യപ്പെട്ടിട്ട് നൽകിയില്ല; ബംഗളൂരുവിൽ കോർപറേഷൻ മേഖലാ ഓഫീസിന് തീയിടാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ്; ഓഫീസിലെത്തി പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കെആർ പുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കെആർ പുരം: ബംഗളൂരുവിൽ കോർപറേഷൻ മേഖലാ ഓഫീസിന് തീയിടാൻ കോൺഗ്രസ് നേതാവിന്റെ ശ്രമം. കെആർ പുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാരായണസ്വാമിയാണ് ഓഫീസിലെത്തി പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വ്യാജഭൂമിയുടെ രേഖകൾ ഉദ്യേഗസ്ഥർ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാരായണസ്വാമിയുടെ അഴിഞ്ഞാട്ടം.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കർണാടകയിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോശം ഭരണത്തിന്റെ തെളിവാണ് ഈ സംഭവമെന്ന് ബിജെപി ആരോപിച്ചു.

ബംഗളൂരുവിൽ ആഡംബര റസ്റ്ററന്റിൽ കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കോൺഗ്രസ് എംഎൽഎയുടെ മകൻ കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങളുണ്ടാകുന്നത് സിദ്ധരാമയ്യ സർക്കാരിന് തലവേദനയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP