Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷികലോൺ തരണമെങ്കിൽ ലൈംഗിക ആവശ്യങ്ങൾക്ക് സഹകരിക്കണം; മഹാരാഷ്ട്രയിൽ ലോണിനായി സമീപിച്ച വീട്ടമ്മയോട് ബാങ്ക് മാനേജരുടെ അശ്ലീല സംഭാഷണം; തെളിവടക്കമായി ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടു; കേസും മാനഹാനിയും ഭയന്ന് മാനേജരും സഹായിയും മുങ്ങി

കാർഷികലോൺ തരണമെങ്കിൽ ലൈംഗിക ആവശ്യങ്ങൾക്ക് സഹകരിക്കണം; മഹാരാഷ്ട്രയിൽ ലോണിനായി സമീപിച്ച വീട്ടമ്മയോട് ബാങ്ക് മാനേജരുടെ അശ്ലീല സംഭാഷണം; തെളിവടക്കമായി ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടു; കേസും മാനഹാനിയും ഭയന്ന് മാനേജരും സഹായിയും മുങ്ങി

മറുനാടൻ ഡെസ്‌ക്‌

മുബൈ: കാർഷിക ലോണിനായി ബാങ്കിലെത്തിയ വീട്ടമ്മയോട് കൂടെകിടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് മാനേജർ. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ സെൻട്രൽ ബാങ്ക് മാനേജരാണ് വായ്പയ്ക്കായെത്തിയ കർഷകന്റെ ഭാര്യയോട് മോശമായി പെരുമാറിയത്.കാർഷിക ലോൺ തരണമെങ്കിൽ തന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിത്തരണമെന്നാണ് കർഷകന്റെ ഭാര്യയോട് ബാങ്ക് മാനേജർ ആവശ്യപ്പെട്ടത്.

അശ്ലീല പരാമർശം നടത്തിയ ബാങ്ക് മാനേജർ രാജേഷ് ഹിവാസെയും സംഭവത്തിന് കൂട്ടുനിന്ന പ്യൂൺ മനോജ് ചവാനും ഇപ്പോൾ ഒളിവിലാണ്. കർഷകന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് കാർഷിക വായ്പയ്ക്കായി ബുൽദാന സ്വദേശിയായ കർഷകൻ ബാങ്കിലെത്തിയത്. ലോണിനായുള്ള അപേക്ഷ സമർപ്പിച്ച ശേഷം വിശദമായ പരിശോധനയ്ക്ക് ശേഷം വായ്പ നൽകാമെന്നും കോൺടാക്ട് നമ്പർ നൽകണമെന്നും മാനേജർ രാജേഷ് ആവശ്യപ്പെട്ടു.

കർഷകൻ തന്റെ ഭാര്യയുടെ നമ്പരാണ് ബാങ്കിന്റെ ആവശ്യങ്ങൾക്ക് വിളിക്കാനായി നൽകിയത്. എന്നാൽ പിന്നീട് ഭാര്യയുടെ നമ്പറിലേക്ക് മാനേജർ ആവശ്യമില്ലാതെ വിളിച്ചുകൊണ്ടിരുന്നുവെന്നും, ഫോണിലൂടെ അശ്ലീലഭാഷയിൽ സംസാരിച്ചുവെന്നും കർഷകന്റെ പരാതിയിൽ പറയുന്നു.

വായ്പ വേണമെങ്കിൽ തന്റെ കൂടെ ഒരു ദിവസം ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നും എന്നാൽ ലോണിനുള്ള കാര്യങ്ങൾ വേഗം ശരിയാക്കിത്തരാമെന്നും മാനേജർ പറഞ്ഞു. പിന്നീട് തന്റെ പ്യൂണായ മനോജ് ചവാനെ കർഷകന്റെ വീട്ടിലേക്ക് വിട്ട് ഇയാൾ തന്റെ ആവശ്യം അറിയിച്ചു.

മാനേജരുടെ ആവശ്യം നിറവേറ്റിയാൽ ഇപ്പോൾ തരുന്ന ലോണിനോടൊപ്പം അധികം തുക നൽകുമെന്നും വേറൊരു ലോൺ കൂടി വേണമെങ്കിൽ ശരിയാക്കി തരാമെന്നും ഇയാൾ പറഞ്ഞതായി പരാതിയിൽ പറയുന്നു.പിന്നീട് മാനേജർ ഫോണിലൂടെ ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകിയിരുന്നു. സഹികെട്ടതിനെത്തുടർന്ന് കർഷകന്റെ ഭാര്യ ഇയാളുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ബാങ്ക് മാനേജർക്കും പ്യൂണിനും എതിരെ മാൽക്ക്പൂർ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം ഒളിവിലായ ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.പ്രദേശത്ത് വ്യാപക പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ബാങ്കിന്റെ കർഷകദ്രോഹ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

സർക്കാരിന്റെ കർഷകദ്രോഹ നടപടികളുടെ ബാക്കിയാണ് ഈ സംഭവമെന്നും കേന്ദ്രത്തിന്റെ കർഷക ദ്രോഹ നടപടികൾ നിർത്താനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു.

കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്ന സ്ഥലമാണ് മഹാരാഷ്ട്ര. കർഷകരെ എല്ലാതരത്തിലും ചൂഷണം ചെയ്യാനാണ് സർക്കാരിന്റെ ശ്രമമെന്നും അശോക് ചവാൻ കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP