Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ അഞ്ചു വർഷത്തിനിടെ ഏഴ് ലക്ഷം കോടിയുടെ വർധന; എസ്‌ബിഐയുടെ നിഷ്‌ക്രിയ ആസ്തി 2,23,427 കോടി രൂപ; 2017-18ൽ എസ്‌ബിഐ എഴുതി തള്ളിയത് 40,196 കോടി രൂപ; അഞ്ചു വർഷത്തിനിടെ രാജ്യത്ത് ആകെ എഴുതി തള്ളിയത് 3,50,924 കോടി രൂപ

രാജ്യത്ത് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ അഞ്ചു വർഷത്തിനിടെ ഏഴ് ലക്ഷം കോടിയുടെ വർധന; എസ്‌ബിഐയുടെ നിഷ്‌ക്രിയ ആസ്തി 2,23,427 കോടി രൂപ; 2017-18ൽ എസ്‌ബിഐ എഴുതി തള്ളിയത് 40,196 കോടി രൂപ; അഞ്ചു വർഷത്തിനിടെ രാജ്യത്ത് ആകെ എഴുതി തള്ളിയത് 3,50,924 കോടി രൂപ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പൊതു മേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ വൻ വർധനയുണ്ടായെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ ഏഴു ലക്ഷം കോടി രൂപയുടെ വർധനയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉണ്ടായത്. 2014 മാർച്ച് 31ന് 2 ലക്ഷം കോടിയായിരുന്നു നിഷ്‌ക്രിയ ആസ്തി. എന്നാൽ 2018 മാർച്ച് 31ന് ഒൻപതു ലക്ഷം കോടിയായി ഇത് വർധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്‌ബിഐയുടെ നിഷ്‌ക്രിയ ആസ്തി 2,23,427 കോടി രൂപയാണ്. 40,196 കോടി രൂപയാണ് 2017-18ൽ എസ്‌ബിഐ എഴുതി തള്ളിയത്. എസ്‌ബിഐയ്ക്ക് പുറമേ മറ്റ് ബാങ്കുകളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എഴുതി തള്ളിയ തുകയിൽ നാലിരട്ടിയോളം വർധനയാണ് ഉണ്ടായിരിക്കുന്നത്. 2013-14-ൽ 34,409 കോടി രൂപയാണ് എഴുതിത്ത്ത്തള്ളിയതെങ്കിൽ 2017-18ൽ 1,28,229 കോടി രൂപയാണ് എഴുതി തള്ളിയിരിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

അഞ്ചു വർഷത്തിനുള്ളിൽ ആകെ എഴുതിത്ത്ത്തള്ളിയത് 3,50,924 കോടി രൂപ. ആരുടെയൊക്കെ വായ്പകളാണ് എഴുതിത്ത്ത്തള്ളിയതെന്ന വിവരം പുറത്തുവിടാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയതായാണ് സൂചന. 2018 ജൂൺ 31 വരെ എത്രത്തോളം നിരോധിച്ച 500, 1000 നോട്ടുകൾ ബാങ്കിൽ തിരിച്ചെത്തിയെന്ന ചോദ്യത്തിന് 2017 ജൂൺ വരെയുള്ള കണക്കു മാത്രമാണ് റിസർവ് ബാങ്ക് നൽകിയത്. 2017 ജൂൺ 30 വരെ 15.28 ലക്ഷം കോടി മൂല്യമുള്ള 500, 1000 നോട്ടുകൾ തിരികെ ലഭിച്ചെന്നാണ് മറുപടി. ആകെ വിതരണം ചെയ്യപ്പെട്ടത് 15.44 ലക്ഷം കോടിയുടെ നോട്ടുകളായിരുന്നു. ഇതിൽ 98.96 ശതമാനം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണമെന്ന വാദം പൊളിഞ്ഞിരുന്നു. തുടർന്നുള്ള കണക്കുകൾ നൽകാൻ റിസർവ് ബാങ്ക് ഇതുവരെ തയാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP