Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവര സാങ്കേതിക വിദ്യയുടെ പ്രചാരം തലമൂത്ത വക്കീലന്മാരെ വഴിയാധാരമാക്കുമെന്ന് ഭയം; പുതിയ അഭിഭാഷകരുടെ എൻട്രോൾമെന്റ് കടുപ്പിക്കാൻ ബാർ കൗൺസിൽ നീക്കം

വിവര സാങ്കേതിക വിദ്യയുടെ പ്രചാരം തലമൂത്ത വക്കീലന്മാരെ വഴിയാധാരമാക്കുമെന്ന് ഭയം; പുതിയ അഭിഭാഷകരുടെ എൻട്രോൾമെന്റ് കടുപ്പിക്കാൻ ബാർ കൗൺസിൽ നീക്കം

കൊച്ചി: സന്നതെടുത്ത ശേഷം മറ്റു ജോലികൾ ചെയ്യുന്ന അഭിഭാഷകർക്ക് മൂക്കുകയറിടാൻ ബാർ കൗൺസിൽ ഒഫ് ഇന്ത്യ നടപടിയാരംഭിച്ചു. മുതിർന്ന അഭിഭാഷകരുയർത്തിയ ആശങ്കകൾ കണക്കിലെടുത്താണ് നീക്കം. വിവരസാങ്കേതികതയുടെ സഹായത്താൽ കോടതികളിൽ താരങ്ങളാകുന്ന പുതുതലമുറക്കാരെ നേരിടാനാണ് നീക്കമെന്നാണ് ആശങ്ക.

ഇവയാണ് ബാർ കൗൺസിൽ കൊണ്ടുരാനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങൾ. 2010 ജൂണിന് മുമ്പ് എന്റോൾ ചെയ്തവർക്ക് ബാർ കൗൺസിൽ പ്രാക്ടീസിനുള്ള അനുമതി സർട്ടിഫിക്കറ്റ് ലഭ്യമാക്കും. 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ മതി. 2010 ജൂണിനു ശേഷം എന്റോൾ ചെയ്തവർക്ക് ബാർ കൗൺസിൽ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും. അഞ്ചു വർഷം കൂടുമ്പോൾ ഇത് പുതുക്കണം. പുതിയ അഭിഭാഷകർ ഹൈക്കോടതിയിൽ ഹാജരാകുന്നതിനു മുമ്പ് രണ്ടു വർഷം ജില്ലാ സെഷൻസ് കോടതിയിലോ ട്രിബ്യൂണലിലോ പ്രവൃത്തിപരിചയം നേടിയിരിക്കണം. ഹൈക്കോടതിയിൽ മൂന്നു വർഷം സേവന പരിചയം ഉണ്ടെങ്കിലേ സുപ്രീംകോടതിയിൽ വാദിക്കാൻ കഴിയൂ.

അതായത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊന്നും ആർക്കും നേരിട്ട് കയറി വാദിക്കാനോ ആളാകാനോ കഴിയില്ല. ഇതിനൊപ്പം പ്രാക്ടീസ് ചെയ്യാൻ ബാർ കൗൺസിലിന്റെ പരീക്ഷയും സർട്ടിഫിക്കറ്റും നിർബന്ധമാക്കി അഭിഭാഷക നിയമത്തിൽ ഭേദഗതി കൊണ്ടുവരും. സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് ഒരു കോടതിയിലും ഹാജരാകാൻ അനുവാദമുണ്ടാകില്ല. എന്റോൾ ചെയ്തശേഷം മറ്റു ജോലികൾ നോക്കുന്നവർ ഇടയ്ക്ക് കേസുകൾ വാദിക്കുന്നത് തടയാനാണ് ഭേദഗതികളെന്നാണ് ബാർ കൗൺസിലിന്റെ ഔദ്യോഗിക ഭാഷ്യം. അഭിഭാഷകർക്കുള്ള ആനുകൂല്യങ്ങളും ഇത്തരക്കാർ കൈപ്പറ്റുന്നുണ്ടെന്നാണ് വിമർശനം.

അനുഭവ പരിജ്ഞാനമില്ലെങ്കിലും ഇന്റർനെറ്റിന്റെ സഹായത്താൽ കോടതി വിധികളും മറ്റ് നടപടിക്രമങ്ങളും ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് കണ്ടെത്താം. കോടതി നടപടിക്രമങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആർക്കും ഇതിലൂടെ കഴിയും. പല പുതിയ അഭിഭാഷകരും ഈ സാധ്യത ഉപയോഗിച്ച് കത്തികയറുന്നുണ്ട്. പഴയ കേസുകെട്ടുകൾ ഇല്ലെങ്കിലും കേസുകൾ വാദിച്ച് ജയിക്കാനുള്ള പോയിന്റുകൾ ഇന്റർനെറ്റിൽ നിന്ന് ലഭിക്കും. ഇവരെ നേരിടാനാണ് ബാർ കൗൺസിൽ എഴുത്തു പരീക്ഷ നടത്തുന്നതെന്ന്് വ്യക്തം. കാരണം മുമ്പ് അഭിഭാഷകരായവർക്ക് വെറുതെ സർട്ടിഫിക്കറ്റ് നൽകും. അവർ മറ്റ് ജോലിക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കുകയുമില്ല.

അതായത് മറ്റ് ജോലികൾ അല്ല പ്രശ്‌നം. ചിലരുടെ പ്രമാണിത്തം സംരക്ഷിക്കാനാണ് ശ്രമമെന്ന് വ്യക്തം. അഭിഭാഷക വൃത്തിയുടെ നിലവാരമുയർത്താനാണെങ്കിൽ സർട്ടിഫിക്കറ്റ് പരീക്ഷ എല്ലാവർക്കും നടത്തേണ്ടതല്ലേ എന്നതാണ് ഉയരുന്ന ചോദ്യം. ഭേദഗതി നിർദ്ദേശങ്ങളിൽ നിലപാട് അറിയിക്കാൻ ബാർ കൗൺസിൽ ഒഫ് ഇന്ത്യ രാജ്യത്തെ എല്ലാ ബാർ കൗൺസിലുകൾക്കും നിർദ്ദേശം നൽകി. അഭിഭാഷക വൃത്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും. അതുകൊണ്ട് തന്നെ ഭേദഗതി ഉടൻ നടപ്പാക്കാൻ കഴിയുമെന്ന് കേരള ബാർ കൗൺസിൽ ചെയർമാൻ ടി.എച്ച്. അബ്ദുൾ അസീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP