Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഒന്നാം തീയതി മുതൽ ഇനി രാജ്യത്താർക്കും ചുവന്ന ലൈറ്റിട്ട് ചീറിപ്പായാൻ സാധ്യമല്ല; പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബാധകം; പൊലീസിനും ആംബുലൻസിനും ഫയർഫോഴ്‌സിനുമൊക്കെ നീല ബീക്കൺ; രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനുള്ള നിലപാടിന് എങ്ങും പ്രശംസ

ഒന്നാം തീയതി മുതൽ ഇനി രാജ്യത്താർക്കും ചുവന്ന ലൈറ്റിട്ട് ചീറിപ്പായാൻ സാധ്യമല്ല; പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബാധകം; പൊലീസിനും ആംബുലൻസിനും ഫയർഫോഴ്‌സിനുമൊക്കെ നീല ബീക്കൺ; രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനുള്ള നിലപാടിന് എങ്ങും പ്രശംസ

ന്യൂഡൽഹി: വിഐപികളുടെ വാഹനത്തിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയ നടപടിക്ക് എങ്ങും കൈയടി. മെയ് ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ, ചീഫ് ജസ്റ്റീസ് എന്നിവർക്കും ഉത്തരവ് ബാധകമാണ്. മെയ്‌ ഒന്നു മുതലാണ് നിരോധന ഉത്തരവ് പ്രാബല്യത്തിൽ വരിക. വിവിഐപി സംസ്‌കാരത്തിന് എതിരായ തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഏറെ നാളായി ഈ ആവശ്യം നിലവിലുണ്ട്. എന്നാൽ ആരും ഇതിൽ തീരുമാനം എടുത്തില്ല.

വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി സർക്കാരിന്റെ നടപടി. എമർജൻസി വാഹനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനമില്ല. എന്നാൽ പൊലീസ്, ആംബുലൻസ്, അഗ്‌നിശമന സേന, പട്ടാള വാഹനങ്ങൾ തുടങ്ങിയ നീല നിറത്തിലുള്ള ബീക്കൺ ഉപയോഗിക്കണം. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ചുവന്ന ബീക്കൺ ലൈറ്റ് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിനായി നിയമ ഭേദഗതി പോലും വേണ്ടെന്നാണ് മന്ത്രിസഭയുടെ നിരീക്ഷണം. ചട്ടത്തിൽ മാത്രമാണ് ബീക്കൺ ലൈറ്റ് വ്യവസ്ഥയുള്ളത്. അതുകൊണ്ട് തന്നെ മന്ത്രിസഭാ തീരുമാനത്തിലൂടെ തന്നെ ചുവന്ന ബീക്കൺ നിരോധനം പ്രാബല്യത്തിൽ വരും.

ഓരോ ഇന്ത്യക്കാരനും പ്രധാന വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച് പ്രതികരിച്ചു. ചുവന്ന ബീക്കൺ ലൈറ്റ് നിയന്ത്രണത്തെപ്പറ്റി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് മോദിയുടെ പ്രതികരണം. ചുവന്ന ബീക്കൺ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് മോദിയുടെ പ്രതികരണം. ഈ നടപടി ഒരുപാട് മുൻപേ എടുക്കേണ്ടിയിരുന്നു. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി.

റോഡ് ഗതാഗത മന്ത്രാലയം ബീക്കൺ ലൈറ്റുകൾ സംബന്ധിച്ച നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചിരുന്നെങ്കിലും തീരുമാനമുണ്ടാവുന്നതിന് ഒന്നര വർഷം കാലതാമസം നേരിട്ടു. ഡൽഹിയിൽ ആം ആദ്മി സർക്കാർ, പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശിലെ ബിജെപി സർക്കാർ തുടങ്ങിയവർ ചുവന്ന ബീക്കൺ നേരത്തെ തന്നെ നിരോധിച്ചിരുന്നു.

ബീക്കൺ ലൈറ്റുകൾ അധികാരത്തിന്റെ പ്രതീകമാണന്നും അവയുടെ ഉപയോഗം അവസാനിപ്പിക്കണമെന്നും 2013ൽ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP