Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രെയിൻ കാത്തു റെയിൽവെ സ്റ്റേഷനിൽ ഇരുന്ന യുവതിയെ കാശു ചോദിച്ചെത്തിയ ഭിക്ഷക്കാരൻ പീഡിപ്പിച്ചു; ശരീര ഭാഗങ്ങളിൽ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചതിനും അശ്ലീലം പറഞ്ഞതിനും കേസ്

ട്രെയിൻ കാത്തു റെയിൽവെ സ്റ്റേഷനിൽ ഇരുന്ന യുവതിയെ കാശു ചോദിച്ചെത്തിയ ഭിക്ഷക്കാരൻ പീഡിപ്പിച്ചു; ശരീര ഭാഗങ്ങളിൽ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചതിനും അശ്ലീലം പറഞ്ഞതിനും കേസ്

ന്യൂഡൽഹി: ട്രെയിൻ കാത്തു റെയിൽവെ സ്റ്റേഷനിൽ ഇരുന്ന യുവതിയെ കാശു ചോദിച്ചെത്തിയ ഭിക്ഷക്കാരൻ പീഡിപ്പിച്ചു. യുവതിയുടെ പരാതിയിൽ വഡാല ഗവൺമെന്റ് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

75കാരനായ യാചകനാണ് യുവതിയെ പീഡിപ്പിച്ചതിനു പിടിയിലായത്. ചൊവ്വാഴ്ചയാണു സംഭവം നടന്നത്. റെയിൽവേ സ്‌റ്റേഷനിൽ ഇരുന്ന തന്റെ ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി.

കിങ് സർക്കിൾ സ്‌റ്റേഷനിൽ വൈകുന്നേരം 4.25ന് യുവതി ട്രെയിൻ കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ട്രെയിനിൽ നിന്നും ഇറങ്ങുന്ന യാത്രക്കാരോട് ഭിക്ഷ യാചിക്കുന്നതിനിടയിൽ ഇയാൾ യുവതിയുടെ ശരീരത്ത് ആവർത്തിച്ചാവർത്തിച്ച് മനപ്പൂർവ്വം സ്പർശിക്കുകയും ഇവർ പ്രതികരിക്കാതെ വന്നതോടെ അശ്ലീല ഭാഷ പ്രയോഗിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

യാചകൻ മോശമായി പെരുമാറിയതോടെ യുവതി സ്‌റ്റേഷൻ മാസ്റ്ററെ സഹായത്തിനായി സമീപിച്ചു. സ്‌റ്റേഷൻ മാസ്റ്റർ റെയിൽവേ പൊലീസിനെ വിളിച്ചുവരുത്തുകയും യാചകനെ പിടികൂടുകയുമായിരുന്നു. സ്ത്രീപീഡനത്തിന് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP