Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിക്ഷ ചോദിച്ചയാളോട് കാർഡ് കാണിച്ചപ്പോൾ പുതപ്പിനടിയിൽനിന്നും സ്വൈപ്പിങ് മെഷീൻ എടുത്ത് കാണിച്ച ഭിക്ഷക്കാരന്റെ ഇന്ത്യ! ഈ വീഡിയയോയുടെ പിന്നാമ്പുറ കഥ അറിയാമോ?

ഭിക്ഷ ചോദിച്ചയാളോട് കാർഡ് കാണിച്ചപ്പോൾ പുതപ്പിനടിയിൽനിന്നും സ്വൈപ്പിങ് മെഷീൻ എടുത്ത് കാണിച്ച ഭിക്ഷക്കാരന്റെ ഇന്ത്യ! ഈ വീഡിയയോയുടെ പിന്നാമ്പുറ കഥ അറിയാമോ?

ഭിക്ഷ ചോദിച്ചെത്തുന്ന യാചകനോട് തന്റെ കൈയിൽ ഡെബിറ്റ് കാർഡ് മാത്രമേയുള്ളൂവെന്ന് കാറിനുള്ളിലിരുന്ന സ്ത്രീ പറയുന്നു. തന്റെ ഭാണ്ഡക്കെട്ടിൽനിന്ന് സ്വൈപ്പിങ് മെഷിനെടുത്ത് യാചകൻ നീട്ടുന്നു-നോട്ടസാധുവാക്കലുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയതല്ലെങ്കിലും ഈ വീഡിയോ വൈറലായത് ഇപ്പോഴാണ്. അടുത്തിയ മൊറാദാബാദിൽ പ്രസംഗിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വീഡിയോയെക്കുറിച്ച് പരാമർശിച്ചു. വീഡിയോയുടെ സത്യാവസ്ഥ അറിയില്ലെങ്കിലും ഇന്ത്യ കറൻസിരഹിത സമൂഹമാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കവെയാണ് മോദി ഈ വീഡിയോയുടെ കാര്യം പറഞ്ഞത്.

യഥാർഥത്തിൽ ഈ വീഡിയോ യാഥാർഥ്യമാണോ? അല്ല. ഹൈദരാബാദിലെ ന്യൂമറോ ഗ്രാഫിക് ക്രിയേറ്റീവ് സൊല്യൂഷൻസ് എന്ന സ്ഥാപനം പുറത്തിറക്കിയ പ്രൊമോഷണൽ വീഡിയോയാണ് ഇപ്പോൾ ലോകം മുഴുവൻ അത്ഭുതത്തോടെ കണ്ടുകൊണ്ടിരിക്കുന്നത്. 2013 നവംബറിൽ ഷൂട്ട് ചെയ്ത വീഡിയോ 2014 ജനുവരി 16-നാണ് യുട്യൂബിൽ പോസ്റ്റ് ചെയ്തത്. മോദി നോട്ടസാധുവാക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല അപ്പോൾ. വീഡിയോയിൽ അഭിനയിച്ച യാചകൻ യഥാർഥത്തിലുള്ളതാണ്.

ന്യൂമറോ ഗ്രാഫിക്കിന്റെ ഉടമകളിലൊരാളായ കുൽപ്രീത് കൗറാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ. 2013 മാർച്ചിൽ തുടങ്ങിയ ഹൈടെക് സൊല്യൂഷൻ സ്ഥാപനമായ ന്യൂമറോ ഗ്രാഫിക്കിന് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന പ്രചാരം കിട്ടുന്നതിനുവേണ്ടിയാണ് ഇത്തരമൊരു വീഡിയോ തയ്യാറാക്കിയതെന്ന് കുൽപ്രീത് പറഞ്ഞു. നോട്ടസാധുവാക്കലിനെക്കുറിച്ചോ കറൻസി രഹിത സമൂഹമെന്ന ആശയത്തെക്കുറിച്ചോ ഒരു ചിന്തപോലും അപ്പോഴുണ്ടായിരുന്നില്ല. എന്തിനും പരിഹാരമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിച്ചതെന്നും കുൽപ്രീത് പറഞ്ഞു.

ഹൈദരാബാദിലെ ജൂബിലി ഹിൽസ് ട്രാഫിക് സിഗ്നലിൽ മൊബൈൽ ഫോണിലാണ് വീഡിയോ ചിത്രീകരിച്ചത്. യാചകർ പതിവായി ഒത്തുകൂടാറുള്ള ബഞ്ജാര ഹിൽസിലെ സായി ബാബ ക്ഷേത്രത്തിലെത്തി അവിടെനിന്ന് ഒരു യാചകനെ തിരഞ്ഞെടുത്തു. അയാളെ ട്രാഫിക് സിഗ്നലിലേക്ക് കൊണ്ടുവരികയും ഒരു സ്വൈപ്പിങ് മെഷിൻ നൽകുകയുമായിരുന്നു. പറഞ്ഞതുപോലെ തന്നെ അയാൾ അഭിനയിച്ചു. കുൽപ്രീതിന്റെ സഹപ്രവർത്തകനാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഷൂട്ടിങ് കഴിഞ്ഞ് സ്വൈപ്പിങ് മെഷിൻ തിരിച്ചുനൽകി യാചകൻ പോവുകയും ചെയ്‌തെന്ന് കുൽപ്രീത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP