Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽ കുറ്റമല്ല'; മാഫിയ സംഘങ്ങൾ പാവങ്ങളെ ഭീഷണിപ്പെടുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് തടയാൻ നിയമം കൊണ്ടുവരും; പാവപ്പെട്ടവർക്ക് തൊഴിലും ഭക്ഷണവും ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്ത സ്ഥിതിക്ക് ഭിക്ഷാടനം എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി

'ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽ കുറ്റമല്ല'; മാഫിയ സംഘങ്ങൾ പാവങ്ങളെ ഭീഷണിപ്പെടുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് തടയാൻ നിയമം കൊണ്ടുവരും; പാവപ്പെട്ടവർക്ക് തൊഴിലും ഭക്ഷണവും ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്ത സ്ഥിതിക്ക് ഭിക്ഷാടനം എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭിക്ഷാടനമെന്നത് രാജ്യത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. ഭിക്ഷാടനം നടത്തുന്നതു ക്രിമിനൽ കുറ്റമല്ലെന്നാണ് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇത് ക്രിമിനൽ കുറ്റമായി കാണുന്നതു ശരിയല്ലെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഇതു നീക്കം ചെയ്യപ്പെടേണ്ടതാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. ഭിക്ഷാടന മാഫിയകൾ പാവങ്ങളെ ഭീഷണിപ്പെടുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങൾ ഏറിവരികയാണ്. ഇത് തടയാനുള്ള നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അറിയിച്ചു. ഭിക്ഷ യാചിച്ച് ഉപജീവനം നടത്തുന്നവരുടെ മനുഷ്യാവകാശവും മൗലികാവകാശങ്ങളും സംരക്ഷിക്കണമെന്നും ഭിക്ഷാടനം ക്രിമിനൽ കുറ്റമാക്കരുതെന്നും ആവശ്യപ്പെട്ട് ഹർഷ് മന്ദർ, കർണിക സാഹ്നി എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഭിക്ഷാടകരെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളിൽ ആവശ്യത്തിനു ഭക്ഷണവും മരുന്നുകളും ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.നിലവിൽ ഭിക്ഷാടനം തടയുന്നതു സംബന്ധിച്ച് കേന്ദ്ര നിയമങ്ങളൊന്നും നിലവിലില്ലാത്തതിനാൽ 1959ലെ ബോംബെ പ്രിവൻഷൻ ഓഫ് ബെഗിങ് ആക്ടാണ് ഡൽഹി ഉൾപ്പെടെ പല സംസ്ഥാനങ്ങളും പിന്തുടരുന്നത്. ഭിക്ഷാടനം നടത്തിയതിനു പിടിക്കപ്പെട്ടാൽ ആദ്യം മൂന്നുവർഷവും കുറ്റം ആവർത്തിച്ചാൽ പത്തുവർഷവുമാണ് ആക്ട് പ്രകാരം തടവുശിക്ഷ ലഭിക്കുക. കഴിഞ്ഞ മെയ്‌ 16നു കേസ് പരിഗണിക്കവേ, പാവപ്പെട്ടവർക്കു തൊഴിലും ഭക്ഷണവും ഉറപ്പാക്കാൻ സർക്കാരിനു സാധിക്കാത്ത സ്ഥിതിക്കു ഭിക്ഷാടനം എങ്ങനെ ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയുമെന്നു കോടതി ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP