Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വയം കത്തുന്ന തടാകം; പരിസ്ഥിതി മലിനീകരണത്തിന്റെ ദുരന്തമെന്ന് വിലയിരുത്തൽ; ബംഗളൂരിലെ അമ്മിനി തടാകത്തിലെ അത്യപൂർവ്വ പ്രതിഭാസത്തിൽ ഭയന്ന് നാട്ടുകാരും

സ്വയം കത്തുന്ന തടാകം; പരിസ്ഥിതി മലിനീകരണത്തിന്റെ ദുരന്തമെന്ന് വിലയിരുത്തൽ; ബംഗളൂരിലെ അമ്മിനി തടാകത്തിലെ അത്യപൂർവ്വ പ്രതിഭാസത്തിൽ ഭയന്ന് നാട്ടുകാരും

ബംഗളൂർ: ബംഗളൂരിലെ ബെലന്തൂർ അമ്മനി തടാകം സ്വയം കത്തുകയാണ്. അഗോള താപനകാലത്തെ അത്യപൂർവ്വ പ്രതിഭാസത്തിന്റെ കാരണം ആർക്കും വ്യക്തമല്ല. ഒരു മിനിട്ടു മുതൽ അഞ്ചു മിനിട്ടുവരെ നീണ്ടു നിൽക്കുന്ന തീ നാളങ്ങളാണ് പകൽ സമയങ്ങളിൽ തടാകത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഇതോടെ കർണാടക മലിനീകരണ ബോർഡിന്റെ നേതൃത്വത്തിൽ തടാകത്തിൽ പരിശോധന നടത്തി. പരിസ്ഥിതിയോടുള്ള മനുഷ്യരുടെ അവഗണനയാണ് ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. അതിനപ്പുറം വ്യക്തയുള്ള മറുപടി നൽകാൻ ആർക്കും കഴിയില്ല. പരിസര മലിനീകരണമാണ് എല്ലാത്തിനും കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. തടാകത്തിലേക്ക് മാലിന്യം തള്ളുന്നതിന്റെ അനന്തര ഫലമാണ് ഇതെന്നാണ് വിലയിരുത്തൽ

മനുഷ്യർ തടാകത്തിലേക്ക് അനിയന്ത്രിതമായി തള്ളുന്ന മാലിന്യങ്ങളിലടങ്ങിയ രാസ വസ്തുക്കള്ളാണ് തടാകത്തിൽ തീയുണ്ടാക്കുന്നതെന്ന് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. വാഷിങ് മെഷീനുകളിൽ ഉപയോഗിക്കുന്ന ഡിറ്റർജന്റുകളിലും ശൗചാലയങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന ഡിറ്റർജന്റുകളിലും അടങ്ങിയിരിക്കുന്ന രാസ പദാർഥങ്ങൾ എഴുനൂറ് ഏക്കറോളം വിസ്തൃതിയുള്ള തടാകത്തിൽ സൃഷ്ടിച്ചിരിക്കുന്നത് നാല് അടിയോളം കനത്തിലുള്ള പതയാണ്. വെയിലേറ്റ് തടാകത്തിലെ ജലം ചൂടാകുകയു ഒപ്പം ഈ പതയിലടങ്ങിയ 'മീഥെയ്ൻ' കത്തി തീയുണ്ടാകുന്നു എന്നും ബോർഡ് വിലയിരുത്തുന്നു.

ബംഗഌരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂർ അബനിയിൽ ഇതുവരെ അഞ്ചുതവണ തീ പടർന്നതായാണ് റിപ്പോർട്ടുകൾ. തടാകം ഒഴുകുന്ന യെമല്ലൂർ ഭാഗത്താണ് ഇത്തരത്തിൽ ആദ്യമായി തീ പടർന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു മിനിട്ടോളം തീ നാളങ്ങൾ നിലനിന്നുവെന്നും റിപ്പോർട്ടുകളിലുണ്ട്. നേരത്തെ ബംഗളൂരുവിലെ മറ്റൊരു പ്രധാന തടാകമായ വർത്തൂർ തടാകത്തിലും രാസ പദാർഥങ്ങൾ നിറഞ്ഞ പത പ്രത്യക്ഷപ്പെട്ടിരുന്നു. ചൂടേറ്റ് പതയിൽ നിന്നും അനിയന്ത്രിതമായി പുക ഉയർന്നിരുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഏപ്രിൽ 27മുതലാണ് ഈ പ്രതിഭാസം വലിയ തോതിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

എന്താകും ഇനി സംഭവിക്കുകയെന്ന ഭയം സമീപവാസികൾക്കുണ്ട്. വലിയൊരു തീപിടത്തത്തിലേക്ക് കാര്യങ്ങളെത്തുമോ എന്നതാണ് അവരുടെ ഭയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP