Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാംഗ്ലൂരിൽ കോൾ സെന്റർ ജീവനക്കാരിയെ മിനി ബസിൽ കയറ്റിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തു; ആക്രമണത്തിന് ഇരയായത് ഗ്വാളിയാർ സ്വദേശിയായ 23കാരി

ബാംഗ്ലൂരിൽ കോൾ സെന്റർ ജീവനക്കാരിയെ മിനി ബസിൽ കയറ്റിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തു; ആക്രമണത്തിന് ഇരയായത് ഗ്വാളിയാർ സ്വദേശിയായ 23കാരി

ബാംഗ്ലൂർ: ബാംഗ്ലൂർ നഗരത്തിലെ കോൾ സെന്റർ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. വാനിൽ കയറ്റിക്കൊണ്ടു പോയ ശേഷം കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം റോഡിൽ തള്ളിയെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്തറിഞ്ഞത്. ബൊമ്മനഹള്ളിയിലെ ഓഫീസിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഗ്വാളിയോർ സ്വദേശിയായ 23 കാരിയാണ് അക്രമത്തിനിരയായത്.

രാത്രി 10 മണിക്ക് ഇലക്ട്രോണിക്‌സ് സിറ്റി ജംഗ്ഷനിൽ ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്നു യുവതി. ആസമയത്ത് അതുവഴി വന്ന ടെംപോ ട്രാവലർ ഡ്രൈവറും ക്ലീനറും യുവതിയെ താമസ്ഥലത്ത് ഏത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. സാധാരണ സർവീസ് നടത്തുന്ന വാഹനമാണെന്ന ധാരണയിലാണ് യുവതി കയറിയത്.

യുവതി വാഹനത്തിൽ കയറിയ ഉടൻ ക്ലീനർ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. തുടർന്ന് ഇന്റർമീഡിയേറ്റ് റിങ് റോഡിലൂടെ ഓൾഡ് എയർപോർട്ട് റോഡിലെത്തി ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി ഡ്രൈവറും ക്ലീനറും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് സിൽക്ക് ബോർഡ് ജംഗ്ഷനും സെന്റ് ജോൺസ് ഹോസ്പിറ്റൽ റോഡും കടന്ന് ഒരു മണിയോടെ ഇലക്ട്രോണിക്‌സ് സിറ്റി ജംഗ്ഷനിൽ തന്നെ യുവതിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം യുവതിയുടെ സിംകാർഡും നശിപ്പിച്ചു.

സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി തിങ്കളാഴ്ച ആശുപത്രി വിട്ടു. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്ക്കരിച്ചതായും വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബെംഗളൂർ ഡപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിണി ഘടോഝ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP