Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നമ്മൾ എത്ര അഴിമതി നടത്തിയിട്ടുള്ളതാ, ഭരണത്തിലിരുന്നപ്പോൾ ഖനി മാഫിയകളിൽ നിന്നു വാങ്ങിയ കോടികൾ ബിജെപി കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടില്ലേ'; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുടുക്കാൻ കുഴിച്ച കുഴിയിൽ സ്വയം വീണ് യെദിയൂരപ്പയും കേന്ദ്രമന്ത്രി അനന്ത്കുമാറും; നേതാക്കൾ സ്വന്തം അഴിമതിക്കഥ വിളിച്ചുപറഞ്ഞത് മൈക്ക് ഓൺ ആയിരിക്കുന്നത് അറിയാതെ

'നമ്മൾ എത്ര അഴിമതി നടത്തിയിട്ടുള്ളതാ, ഭരണത്തിലിരുന്നപ്പോൾ ഖനി മാഫിയകളിൽ നിന്നു വാങ്ങിയ കോടികൾ ബിജെപി കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടില്ലേ'; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുടുക്കാൻ കുഴിച്ച കുഴിയിൽ സ്വയം വീണ് യെദിയൂരപ്പയും കേന്ദ്രമന്ത്രി അനന്ത്കുമാറും; നേതാക്കൾ സ്വന്തം അഴിമതിക്കഥ വിളിച്ചുപറഞ്ഞത് മൈക്ക് ഓൺ ആയിരിക്കുന്നത് അറിയാതെ

ബെംഗലൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ അഴിമതി ആരോപണത്തിലെ ബിജെപിയുടെ കള്ളക്കളി പൊളിയുന്നു. അധികാരത്തിൽ തുടരാൻ കോൺഗ്രസ് ഹൈക്കമാൻഡിന് 1000 കോടി രൂപ സിദ്ധരാമയ്യ നൽകിയിരുന്നുവെന്ന ആരോപണത്തിനു മറുപടിയായി, ബിജെപി നേതാവ് യെദിയൂരപ്പയും കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡി കോൺഗ്രസ് പുറത്തുവിട്ടു. വിഷയത്തെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന ഇരുവരുടെയും സംഭാഷണമാണ് പുറത്തുവന്നത്.

യെദിയൂരപ്പയും അനന്ത്കുമാറും ഒരു ചടങ്ങിലെ വേദിയിലിരുന്നു നടത്തുന്ന സംഭാഷണമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. മൈക്ക് ഓൺ ആണെന്ന് അറിയാതെയായിരുന്നു ഇരുവരുടെയും സംഭാഷണം. പതിഞ്ഞ ശബ്ദത്തിലായിരുന്നു സംസാരമെങ്കിലും മൈക്കിന്റെ മുമ്പിൽ ഈ രഹസ്യം പരസ്യമായി.

മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡിന് ആയിരം കോടി രൂപ നൽകിയെന്നായിരുന്നു യെദിയൂരപ്പയുടെ ആരോപണം. ഈ ആരോപണം കത്തിച്ചുനിർത്താൻ ഇരുവരും പദ്ധതിയിടുന്നതിനിടെയായിരുന്നു അമിളി സംഭവിച്ചത്.

സിദ്ധരാമയ്യക്കെതിരെ അഴിമതി ആരോപണം രാഷ്ട്രീയ ആയുധമാക്കണമെന്ന് യെദിയൂരപ്പ പറയുന്നതും കേന്ദ്രമന്ത്രി ഇത് ശ്രദ്ധപൂർവം ആസ്വദിച്ച് കേൾക്കുന്നതും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. അടുത്ത തെരഞ്ഞെടുപ്പിലേക്ക് കാത്തുവെക്കാവുന്ന മൂർച്ചയേറിയ ആയുധമെന്ന നിലക്കായിരുന്നു ഇരുവരുടെയും ചർച്ച.

ആയിരം കോടി നൽകിയെന്ന ആരോപണം സിദ്ധരാമയ്യ തള്ളിക്കളഞ്ഞാലും ആരും വിശ്വസിക്കില്ലെന്നും അനന്ത് കുമാർ പറയുമ്പോൾ, ഡയറി പുറത്തുവരട്ടെയെന്നാണ് യെഡിയൂരപ്പയുടെ മറുപടി. തിരഞ്ഞെടുപ്പു വരെ സജീവമാക്കാവുന്ന വിഷയമാണിതെന്നും അതുവരെ അദ്ദേഹത്തെക്കൊണ്ടു മറുപടി പറയിക്കണമെന്നും അനന്ത് കുമാർ വീണ്ടും പറയുന്നു.

'നമ്മൾ എത്ര അഴിമതി നടത്തിയിട്ടുള്ളതാണെന്നും ഭരണത്തിലിരുന്നപ്പോൾ ഖനി മാഫിയകളിൽ നിന്നു വാങ്ങിയ കോടികൾ ബിജെപി കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടില്ലെ'യെന്നും യെദിയൂരപ്പ പറയുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം.

ബിജെപിയുടെ പാളയത്തിൽനിന്നു ചോർത്തിയ വിഡിയോ ആണ് കോൺഗ്രസ് സിഡി രൂപത്തിൽ മാദ്ധ്യമങ്ങൾക്കു നല്കിയത്. ഏതായാലും സിദ്ധരാമയ്യയെ കുടുക്കാൻ കുഴിച്ച കുഴിയിൽ യെദിയൂരപ്പയും കേന്ദ്രമന്ത്രിയും വീണ അവസ്ഥയിലാണ്. സ്വന്തം അഴിമതിക്കഥകൾ രഹസ്യമായെങ്കിലും സമ്മതിക്കുന്ന ഇരുവർക്കുമെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്നും കോൺഗ്രസ് നേതൃത്വം ചോദിക്കുന്നു. എന്നാൽ വിഡിയോ കെട്ടിച്ചമച്ചതാണെന്നാണ് ബിജെപിയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP