Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

100 രൂപ ദിവസക്കൂലിക്ക് പണിയെടുത്തിരുന്ന അച്ഛന്റെ മകൻ പട്ടാളത്തിൽ ചേരാൻ വേണ്ടെന്നുവെച്ചത് അമേരിക്കൻ ജോലി; യാതനകൾ സഹിച്ച് നേടിയ ടെക്കി പണി ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഹൈദരാബാദുകാരന് കൈയടി

100 രൂപ ദിവസക്കൂലിക്ക് പണിയെടുത്തിരുന്ന അച്ഛന്റെ മകൻ പട്ടാളത്തിൽ ചേരാൻ വേണ്ടെന്നുവെച്ചത് അമേരിക്കൻ ജോലി; യാതനകൾ സഹിച്ച് നേടിയ ടെക്കി പണി ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഹൈദരാബാദുകാരന് കൈയടി

ലർക്കും രാജ്യസ്‌നേഹം പ്രസംഗങ്ങളിലും സോഷ്യൽ മീഡിയയിലും മാത്രം പ്രകടിപ്പിക്കാനുള്ളതാണ്. എന്നാൽ, ഹൈദരാബാദുകാരനായ ബെർനാന യാദഗിരിക്ക് അത് പ്രവർത്തിച്ചുകാട്ടാനുള്ളതാണ്. സൈന്യത്തിൽ ചേരാനായി ഉപേക്ഷിച്ചത് മാസം ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്ന അമേരിക്കയിലെ ടെക്കി ജോലി മാത്രമല്ല, ഐഐഎമ്മിലെ പ്രവേശനവും ബെർനാന ഉപേക്ഷിച്ചു.

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി ഓഫീസറായി കഴിഞ്ഞദിവസം ചുമതലയേറ്റ ബെർനാന, പരിശീലന മികവിന് വെള്ളി മെഡൽ നേടുമ്പോൾ അത് നിറമിഴികളോടെ കണ്ടുനിൽ്ക്കാൻ ബെർനാന ഗുണ്ണയ്യയും ഉണ്ടായിരുന്നു. ദിവസം 100 രൂപ മാത്രം കി്ട്ടിയിരുന്ന കൂലിപ്പണിയിൽനിന്ന് മിച്ചം പിടിച്ച പണം കൊണ്ട് മകനെ പഠിപ്പിച്ച് വലുതാക്കിയ ഗുണ്ണയ്യ, മകന്റെ നേട്ടത്തിൽ അഭിമാനത്തോടെ ശിരസ്സുയർത്തുന്നു.

മകന് പട്ടാളത്തിൽ സാധാരണ ജോലിയെന്തെങ്കിലും കിട്ടുമെന്നായിരുന്നു ഗുണ്ണയ്യയുടെ പ്രതീക്ഷ. തന്റെ കഷ്ടപ്പാടെല്ലാം അതോടെ തീരുമെന്നും അദ്ദേഹം കരുതി. കടുത്ത സാമ്പത്തിക പരാധീനകൾക്കിടയിലാണ് ബെർനാന വളർന്നത്. എങ്കിലും പഠിച്ച് ഉന്നതങ്ങളിലെത്തണമെന്ന മോഹവും കഠിനാധ്വാനം ചെയ്യാനുള്ള നിശ്ചയദാർഢ്യവും അവനുണ്ടായിരുന്നു. ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദം നേടിയ ബെർനാനയ്ക്ക് അമേരിക്കയിലെ സോഫ്റ്റ്‌വേർ കമ്പനിയായ യൂണിയൻ പസഫിക് റെയിൽ റോഡിൽ ജോലിയും കിട്ടി.

ഇതിനൊപ്പം തന്നെയായിരുന്നു ഐഐഎം ഇൻഡോറിൽ പ്രവേശനവും കിട്ടിയത്. കോമൺ എലിജിബിലിറ്റി ടെസ്റ്റിൽ 93.4 ശതമാനം മാർക്ക് നേടിയാണ് ബെർനാന ഐഐഎം പ്രവേശനം ഉറപ്പാക്കിയത്. ഇതും ബെർനാന വേണ്ടെന്നുവെച്ചു. രാജ്യത്തെ സ്‌നേഹിക്കുകയെന്ന ആഗ്രഹത്തിൽനിന്് പിന്നോട്ടുപോകാൻ ബെർനാന തയ്യാറായിന്നില്ല. പണത്തിന്റെ വില നന്നായറിയുന്ന ഗുണ്ണയ്യ മകനെ ഉപദേശിച്ചെങ്കിലും അതും ഫലം കണ്ടില്ല.

ആർമി എൻജിനീയറിങ് വിഭാഗത്തിൽ ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സ് വെള്ളിമെഡലോടെ പാസ്സായി ഓഫീസറായി ബെർനാന ജോലിക്ക് ചേരുമ്പോൾ ഗുണ്ണയ്യയും ഭാര്യയും അഭിമാനത്തിലാണ്. കൂലിപ്പണിക്കാരനായ തന്റെ അച്ഛനും പോളിയോ ബാധിച്ച് വികലാംഗയായിട്ടും ഓഫീസുകളിൽ തൂപ്പുജോലിക്ക് പോയിരുന്ന അമ്മയും തന്നെ വളർത്തിയത് ആത്മാഭിനമുള്ള പൗരനായാണെന്ന് ബെർനാന പറയുന്നു. അവരെ നന്നായി നോക്കുന്നതിനുകൂടി വേണ്ടിയാണ് രാജ്യം വിട്ടുപോകേണ്ടെന്ന് ബെർനാന തീരുമാനിക്കാൻ കാരണം.

കഠിനാധ്വാനം തന്റെ രക്തത്തിലുണ്ടെന്ന് ബെർനാന പറയുന്നു. എത്ര കഷ്ടപ്പെട്ടാലും പഠിക്കണമെന്ന മോഹം ആദ്യമേയുണ്ടായിരുന്നു. വായനയാണ് ബെർനാനയുടെ വിനോദങ്ങളിലൊന്ന്. തന്റെ അച്ഛനമ്മമാരെ നല്ലൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനൊപ്പം, രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികനായി മാറുകയുമായിരുന്നു ലക്ഷ്യം. അമേരിക്കയിലെ ജോലി ഉപേക്ഷിച്ചതിൽ യാതൊരു കുണ്ഠിതവുമില്ല. പണം തന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ലെന്നും ബെർനാന പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP