Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ എയർപോർട്ടുകൾ പന്നിക്കൂടുകൾ ആയിരുന്ന കാലത്തിന് വിട; ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ മുംബൈയും ഡൽഹിയും; ചെറുകിട വിഭാഗത്തിൽ ഹൈദരാബാദിന് മൂന്നാം സ്ഥാനം

ഇന്ത്യൻ എയർപോർട്ടുകൾ പന്നിക്കൂടുകൾ ആയിരുന്ന കാലത്തിന് വിട; ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ മുംബൈയും ഡൽഹിയും; ചെറുകിട വിഭാഗത്തിൽ ഹൈദരാബാദിന് മൂന്നാം സ്ഥാനം

വിമാനത്താവളങ്ങളിലെ മുഷിപ്പൻ കാത്തിരിപ്പിനെക്കുറിച്ചാവും യാത്രക്കാർക്ക് ഏറെയും പറയാനുണ്ടാവുക. എന്നാൽ സിംഗപ്പുരിലെ ഷാങ്ഗിയിലെയും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലെയും വിമാനത്താവളങ്ങളിൽ ഒരുതവണയെങ്കിലും പോയിട്ടുള്ളവർ അവിടുത്തെ ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ മതിമറന്നിട്ടുണ്ടാവും. പൂന്തോട്ടങ്ങളും സിനിമാശാലകളുമായി കാത്തിരിപ്പിന്റെ മുഷിപ്പ് ഇല്ലാതാക്കുന്നതിൽ മുൻപന്തിയിലാണ് ഈ വിമാനത്താവളങ്ങൾ.

വിമാനത്താവളങ്ങളുടെ മികവനുസരിച്ച് എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) നൽകുന്ന പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം പങ്കിട്ടിരിക്കുകയാണ് ഷാംഗിയും ഇഞ്ചിയോണും. 80 രാജ്യങ്ങളിലെ 300-ഓളം വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന അഞ്ചരലക്ഷത്തിലേറെ യാത്രക്കാരെ സർവേ നടത്തിയാണ് എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡുകൾ എ.സി.ഐ പ്രഖ്യാപിക്കുന്നത്.

പ്രതിവർഷം നാലുകോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളിൽ മികച്ചവയായാണ് ഷാംഗിയും ഇഞ്ചിയോണും തിരഞ്ഞെടുക്കപ്പെട്ടത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിനിമാശാലകളും നീന്തൽക്കുളവും സ്പായും ബട്ടർഫ്‌ളൈ ഗാർഡനുമൊക്കെയാണ് ഷാംഗിയുടെ പ്രത്യേകതകൾ. കാസിനോയും ഗോൾഫ് റേഞ്ചുമുൾപ്പെടെ വിശാലമായ സൗകര്യങ്ങൾ ഇഞ്ചിയോണിലുമുണ്ട്. ഷാംഗി ഈ പുരസ്‌കാരം നേടുന്നത് തുടർച്ചയായ അഞ്ചാം വർഷമാണ്. ഷാങ്ഹായ് പുഡോങ്, ബെയ്ജിങ് വിമാനത്താവളങ്ങൾ ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുമെത്തി.

ഇന്ത്യയ്ക്കും അഭിമാനാർഹമായ നേട്ടങ്ങൾ ഇക്കൊല്ലമുണ്ട്. രണ്ടുകോടി മുതൽ രണ്ടരക്കോടിവരെ യാത്രികരുള്ള വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ചവയെന്ന ബഹുമതി മുംബൈയും ഡൽഹിയും പങ്കിടുന്നു. ആഗോള നിലവാരത്തിലേക്ക് ഇന്ത്യൻ വിമാനത്താവളങ്ങളും വളരുകയാണെന്ന തെളിവാണ് എ.സി.ഐ പുരസ്‌കാരങ്ങൾ ഇന്ത്യയിലേക്കുമെത്തുന്നത്. അമ്പത് ലക്ഷം മുതൽ ഒന്നരക്കോടി യാത്രക്കാർ വരെ യാത്ര ചെയ്യുന്ന ചെറുകിട വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി ഹൈദരാബാദും ഇന്ത്യയുടെ അഭിമാനമുയർത്തി.

ഇത്തവണ മുതൽ ഓരോ മേഖലയിലെയും മികച്ച വിമാനത്താവളങ്ങൾക്കും എ.സിഐ പുരസ്‌കാരങ്ങളുണ്ട്. നാല് കോടിയിലേറെ യാത്രികരുള്ള യൂറോപ്യൻ വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത് ലണ്ടനിലെ ഹീത്രൂ വിമാനത്താവളമാണ്.

വിമാനത്താവളത്തിൽ ലഭിക്കുന്ന എട്ട് സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അവാർഡുകൾ നിശ്ചയിക്കുന്നത്. ചെക്ക്-ഇൻ, സുരക്ഷ, ഭക്ഷണം, മദ്യം, വിൽപന ശാലകൾ തുടങ്ങിയവയാണ് അവാർഡിനായി പരിഗണിക്കുന്ന സേവനങങളിൽചിലത്. ഇത്തരം സേവനങ്ങൾ നൽകുന്നതിൽ വിമാനത്താവളങ്ങൾ ഇപ്പോൾ കൂടുതൽ ജാഗ്രത കാണിക്കുന്നുണ്ടെന്ന് എ.സി.ഐ വേൾഡിന്റെ ഡയറക്ടർ ജനറൽ എയ്ഞ്ചല ഗിറ്റെൻസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP