Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെറും ഒരു ഐപാഡിനുവേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുത്ത വൃത്തികെട്ടവൻ; ഐഎസ്‌ഐയുടെ അച്ചാരം വാങ്ങി ഇന്ത്യയെ ഒറ്റുകൊടുത്ത ബിഎസ്എഫ് ജവാന്റെ വഞ്ചനയുടെ കൂടുതൽ കഥകൾ പുറത്ത്

വെറും ഒരു ഐപാഡിനുവേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുത്ത വൃത്തികെട്ടവൻ; ഐഎസ്‌ഐയുടെ അച്ചാരം വാങ്ങി ഇന്ത്യയെ ഒറ്റുകൊടുത്ത ബിഎസ്എഫ് ജവാന്റെ വഞ്ചനയുടെ കൂടുതൽ കഥകൾ പുറത്ത്

ന്ത്യൻ സേനാവിഭാഗങ്ങളിലുള്ളവരെ സമ്മാനങ്ങൾ കൊടുത്ത് പ്രലോഭിക്കാൻ പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നതായി റിപ്പോർട്ട്. മീററ്റിൽ അറസ്റ്റിലായ ഐഎസ്‌ഐ ഏജന്റ് മുഹമ്മദ് കലാംവാസിൽനിന്ന് കിട്ടിയ വിവരങ്ങൾ ഇതു സൂചിപ്പിക്കുന്നതായി ഉത്തർ പ്രദേശ് പ്രത്യേക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. വ്യോമസേനയിലെ ഏതാനും ഓഫീസർമാരെ ഇയാൾ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഐഎസ്‌ഐയ്ക്ക് വിവരങ്ങൾ ചോർത്തി നൽകുന്നതിനായി ഇന്ത്യൻ സൈനികർക്ക് വിലപിടിച്ച സമ്മാനങ്ങൾ നൽകിയിരുന്നതായി കലാംവാസ് ചോദ്യം ചെയ്യയിലിനിടെ സമ്മതിച്ചു. ഏതാനും ഉദ്യോഗസ്ഥർക്ക് ഐപാഡുകൾ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. അടുത്തിടെ ഐഎസ്‌ഐ ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ ബിഎസ്എഫ് ജവാനെയും ഇയാൾ ഈ രീതിയിലാണ് സ്വാധീനിച്ചതെന്ന് കരുതുന്നു.

സേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ അവരെ വശത്താക്കുന്നത്. സമ്മാനങ്ങളിലൂടെ പ്രലോഭിപ്പിക്കുന്ന ഇയാൾ പതുക്കെ വിവരങ്ങൾ ചോർത്തും. ഗ്രേറ്റർ നോയ്ഡയിലെ യമുന എക്സ്‌പ്രസ് വേയിൽ മിറാഷ് വിമാനം ലാൻഡ് ചെയ്തതിന്റെയും ബറെയ്‌ലി കന്റോൺമെന്റിന്റെയും തൃശൂൽ എയർ ബേസിന്റെയും വിവരങ്ങൾ ഇയാൾ ചോർത്തിയെടുത്തതായി സൂചനയുണ്ട്.

സ്‌കൈപ്പ്, വൈബർ തുടങ്ങിയവ ഉപയോഗിച്ചാണ് പാക്കിസ്ഥാനിലെ മേധാവിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നത്. എത്രത്തോളം വിവരങ്ങൾ സ്‌കൈപ്പിലൂടെ കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സ്‌കൈപ്പും വൈബറും ഇന്റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളായതുകൊണ്ടാണ് വിവരങ്ങൾ ലഭിക്കാൻ പ്രയാസമെന്നും ദൗത്യ സേനാ ഉദ്യോഗസ്ഥർ പറയുന്നു.

ആർമിയുടെയും വ്യോമസേനയുടെയും രഹസ്യ വിവരങ്ങൾ ഇതിനകം ഇയാൾ പാക്കിസ്ഥാനി ലെത്തിച്ചിട്ടുണ്ടെന്നാണ് സൂചന. 50 ജിബിയോളം ഡാറ്റ ഇയാളുടെ മൊബൈൽ ഫോണിൽനിന്നും ലാപ്‌ടോപ്പിൽനിന്നുമായി പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആഗ്രയിലെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അടുത്ത ദിവസങ്ങളിലായി മൂന്ന് നഗരങ്ങളിൽനിന്ന് പിടിയിലായ ആറ് ഐഎസ്‌ഐ ചാരന്മാർക്ക് തമ്മിൽ പരസ്പരം ബന്ധമുണ്ടെന്ന് ദൗത്യ സേന കണ്ടെത്തിയിട്ടുണ്ട്. ജമ്മുകാശ്മീരിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ബിഎസ്എഫ് സൈനികനും സഹായിയും ഇവരുമായി ബന്ധപ്പെട്ടിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അബ്ദുൾ റഷീദ് എന്ന ബി.എസ്.എഫ് ഹെഡ്‌കോൺസ്റ്റബിളാണ് കാശ്മീരിൽ അറസ്റ്റിലായത്. കൊൽക്കത്തയിൽനിന്ന് അറസ്റ്റിലായ ചാരന്മാരായ മുഹമ്മദ് ജഹാംഗീർ, അഷ്ഫഖ് അൻസാരി, ഹൈദർ അൻസാരി എന്നിവർക്ക് കാലാംവാസുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥർക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP