Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി; സിക്കിം കേന്ദ്രമായുള്ള പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ ന്യൂഡൽഹിയിൽ; തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ച ബൂട്ടിയ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിങ്ങിൽ നിന്നു പരാജയപ്പെട്ടിരുന്നു

മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി; സിക്കിം കേന്ദ്രമായുള്ള പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ ന്യൂഡൽഹിയിൽ; തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ച ബൂട്ടിയ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിങ്ങിൽ നിന്നു പരാജയപ്പെട്ടിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ച മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ സിക്കിം കേന്ദ്രമായി പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. നാളെ ന്യൂഡൽഹിയിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ചതായി ബൂട്ടിയ ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നീട് നടന്ന 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിങ്ങിൽ നിന്നും ബൂട്ടിയ പരാജയപ്പെട്ടിരുന്നു.

പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നു വിരമിച്ച് രണ്ടു വർഷത്തിനു ശേഷമായിരുന്നു ബൂട്ടിയ രാഷ്ട്രീയത്തിൽ പന്തു തട്ടാൻ ഇറങ്ങിയത്. 2013ൽ താരം മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സിക്കിമിൽ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് ബൂട്ടിയ തൃണമൂൽ അംഗത്വം രാജിവച്ചതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

104 ദിവസം നീണ്ട ഡാർജിലിങ് പ്രക്ഷോഭത്തോടെയാണ് പാർട്ടിയും ബൂട്ടിയയും തമ്മിലുള്ള പ്രശ്‌നങ്ങൾക്കു തുടക്കമാകുന്നത്. സിക്കിമിൽ നിന്നുള്ള ബൂട്ടിയ പാർട്ടി നിലപാട് മറികടന്ന് ഗൂർഖലാന്റിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിങ്ങിൽ നിന്നു മൽസരിച്ച ബൂട്ടിയ പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയും എംപിയുമായ എസ്.എസ്. അലുവാലിയയോടായിരുന്നു തോൽവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP