Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർബുദരോഗിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ എട്ട് അദ്ധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്തു; രാജസ്ഥാനിലെ സ്വകാര്യ വിദ്യാലയത്തിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് 2015ൽ

അർബുദരോഗിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ എട്ട് അദ്ധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്തു; രാജസ്ഥാനിലെ സ്വകാര്യ വിദ്യാലയത്തിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് 2015ൽ

ജയ്പൂർ: രാജസ്ഥാനിൽ അർബുദരോഗിയായ 13-കാരി സ്‌കൂൾ വിദ്യാർത്ഥിനിയെ എട്ട് അദ്ധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്തു. ബിക്കാനീറിലെ സ്വകാര്യ വിദ്യാലയത്തിൽ 2015-ൽ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് അദ്ധ്യാപകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ഒരു വർഷത്തോളം പീഡനം തുടരുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയായപ്പോൾ മരുന്നുകൾ നൽകി അലസിപ്പിച്ചുവെന്നും പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഒന്നരവർഷം മുമ്പ് അർബുദബാധ കണ്ടെത്തിയ കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

അധ്യയനസമയത്തിനു ശേഷവും കുട്ടിയോട് ക്ലാസിൽ തുടരാൻ ആവശ്യപ്പെട്ട ശേഷമാണ് ഇവർ പീഡനം നടത്തിയത്. 2016-ലാണ് പീഡനവിവരം താനറിഞ്ഞതെന്ന് പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. അവർ തന്നെയും ഭീഷണിപ്പെടുത്തി. വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ, ആശുപത്രിയിൽ പോയി മകളെ കാണാനോ അവർ അനുവദിച്ചില്ല.

ഭയന്നിട്ടാണ് ഇതുവരെ താൻ പൊലീസിൽ പരാതിപ്പെടാതിരുന്നതെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. പോക്സൊ നിയമപ്രകാരം എട്ട് അദ്ധ്യാപകർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP