Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീർ സംരക്ഷിക്കാൻ അവസാന നിമിഷം വരെ പോരാടും; ബിലാവലിന്റെത് പകൽ സ്വപ്നം: ഉറച്ച നിലപാടുമായി മുസ്ലിംലീഗ്

കശ്മീർ സംരക്ഷിക്കാൻ അവസാന നിമിഷം വരെ പോരാടും; ബിലാവലിന്റെത് പകൽ സ്വപ്നം: ഉറച്ച നിലപാടുമായി മുസ്ലിംലീഗ്

ന്യൂഡൽഹി: കാശ്മീർ പിടിച്ചെടുത്ത് പാക്കിസ്ഥാന്റെ ഭാഗമാക്കുമെന്ന, പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭൂട്ടോയുടെ ആഗ്രഹം ദിവാസ്വപ്നമാണെന്ന് മുസ്ലിം ലീഗ് (ഐ.യു.എം.എൽ) അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ ഇ അഹമ്മദ്.

കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അവസാന നിമിഷം വരെയും ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഇന്ത്യയിലെ മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ജനത ഒന്നിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ദിവാസ്വപ്നം കാണാതെ ബിലാവലും കൂട്ടരും പാക്കിസ്ഥാന് വേണ്ടി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടതെന്നും അഹമ്മദ് നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് കാശ്മീരിനെ പൂർണമായും ഇന്ത്യയിൽ നിന്നും തിരിച്ചു പിടിക്കുമെന്ന് ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചത്. പഞ്ചാബിലെ മുൾത്താനിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് ബിലാവൽ ഇക്കാര്യം പറഞ്ഞത്. 'മറ്റു പ്രവിശ്യകളെ പോലെ കാശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണ്. അതിന്റെ ഒരിഞ്ച് സ്ഥലം പോലും നഷ്ടപ്പെടുത്താതെ ഞാൻ തിരിച്ചുപിടിക്കും' എന്നായിരുന്നു ബിലാവലിന്റെ പ്രസ്താവന. എന്നാൽ ഭൂട്ടോയുടെ പ്രസ്താവനയെ പാക്കിസ്ഥാനിലെ നേതാക്കൾ തന്നെ ചിരിച്ചു തള്ളുകയായിരുന്നു. രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള അപക്വമായ തന്ത്രമാണ് ബിലാവലിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നാണ് മറ്റ് രാഷ്ട്രീയപാർട്ടിയുടെ നേതാക്കൾ പറയുന്നത്. ബിലാവലിന്റെ പരാമർശത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വിറ്റർ പോസ്റ്റുകളും വ്യാപകമായിരുന്നു.  

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP