Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതി തുടച്ച് നീക്കാൻ ഒടുവിൽ മോദി സർക്കാൻ മരുന്ന് കണ്ടെത്തി; സ്വകാര്യ മേഖലയിലെ കൈക്കൂലിയും ക്രിമിനൽ കുറ്റമാക്കും; അഴിമതി നടത്തി ബിസിനസ്സ് വളർത്താൻ ശ്രമിക്കുന്നവർ ജയിലിലാകും

അഴിമതി തുടച്ച് നീക്കാൻ ഒടുവിൽ മോദി സർക്കാൻ മരുന്ന് കണ്ടെത്തി; സ്വകാര്യ മേഖലയിലെ കൈക്കൂലിയും ക്രിമിനൽ കുറ്റമാക്കും; അഴിമതി നടത്തി ബിസിനസ്സ് വളർത്താൻ ശ്രമിക്കുന്നവർ ജയിലിലാകും

ന്യൂഡൽഹി: ചിലർക്ക് അഴിമതിയെന്നത് ഒരു പാരമ്പര്യരോഗമാണ്. ചക്കരക്കുടത്തിൽ കൈയിട്ടാൽ ഒന്ന് നക്കാത്തവരുണ്ടാകില്ലെന്ന് പറയുന്നത് പോലെ സന്ദർഭം കിട്ടിയാൽ അഴിമതി നടത്തുന്നവരാണവർ. ഈ രോഗത്തിന് ശക്തമായ ചികിത്സ ആവശ്യവുമാണ്. അഴിമതി സമ്പൂർണമായി തുടച്ച് നീക്കാൻ കൈയ്‌മെയ് മറന്നിരിക്കുകയാണ് ഇപ്പോൾ മോദി സർക്കാർ. അതിനായി ഒരു ഒറ്റമൂലി പ്രയോഗം നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. അതിനായി സ്വകാര്യമേഖലയിലെ കൈക്കൂലിയും ക്രിമിനൽ കുറ്റമാക്കാൻ നീക്കം നടക്കുന്നുണ്ട്. തൽഫലമായി അഴിമതിയിലൂടെ ബിസിനസ്സ് വളർത്താൻ ശ്രമിക്കുന്നവർ ജയിലിലാകുമെന്നുറപ്പാണ്.

ഫോറിൻ പബ്ലിക്ക് ഒഫീഷ്യലുകളും പബ്ലിക്ക് ഇന്റർനാഷണൽ ഓർഗനൈസേഷനുകളിലെ ഉദ്യോഗസ്ഥന്മാരും നടത്തുന്ന ഏത് തരത്തിലുള്ള അഴിമതിയും ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന തരത്തിൽ നിലവിലുള്ള അഭ്യന്തരനിയമത്തിൽ (ഡൊമസ്റ്റിക് ലോ) മാറ്റം ഭേദഗതി വരുത്തുന്ന കാര്യം സർക്കാർ പരിഗണിച്ച് വരികയാണെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ യുഎൻ കൺവൻഷൻ എഗെയിൻസ്റ്റ് കറപ്ഷനെ (യുഎൻസിഎസി) അനുകൂലിക്കുന്ന തരത്തിൽ ഇന്ത്യയെ മാറ്റിയെടുക്കാനാവശ്യമായ തരത്തിൽ നിയമനിർമ്മാണപരമായ മാറ്റങ്ങളും വരുത്താൻ ഉടൻ നടപടി സ്വീകരിക്കും.

സ്വകാര്യമേഖലയിലെ അഴിമതിയെയും ക്രിമിനൽ കുറ്റമായി പരിഗണിക്കാൻ തക്കവണ്ണ ഇന്ത്യൻ പീനൽ കോഡിൽ(ഐപിസി) ആവശ്യമായ ഭേദഗതികൾ വരുത്താനും ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകൾ അറിയാനായി ആഭ്യന്തര മന്ത്രാലയം ഒരു ഡ്രാഫ്റ്റ് ഭേദഗതി അയച്ചിട്ടുണ്ട്. യുഎൻസിഎസിക്ക് അനുഗുണമായി ഇന്ത്യയിൽ നിയമനിർമ്മാണം നടത്തുന്ന നിർദേശങ്ങളാണ് ഈ ഡ്രാഫ്റ്റിൽ അടങ്ങിയിരിക്കുന്നത്.

യുഎൻസിഎസിയെ പിന്തുണയ്ക്കാൻ വേണ്ടി പരിഭ്രമത്തോടെ തിരിക്കിട്ട് നടപ്പാക്കുന്ന ഭേദഗതിയല്ല ഇതെന്നും മറിച്ച് സ്വകാര്യമേഖലയിലെ അഴിമതിയെ ക്രിമിനൽ കുറ്റമായി പരിഗണിക്കുന്നതിനുള്ള ഭേദഗതി കൊണ്ടു വരികയെന്നതും ഇതിന്റെ ലക്ഷ്യമാണെന്നാണ് ഒരു ഔദ്യോഗിക കുറിപ്പ് വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP