Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി സ്തുതിയുടെ പേരിൽ തരൂരിനെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു? ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശുചീകരണ ദൗത്യത്തെ പ്രശംസിച്ച് ബിൽഗേറ്റ്‌സും രംഗത്ത്; വെല്ലുവിളി ഏറ്റെടുത്ത് 'സ്വച്ഛ് ഭാരത്' പദ്ധതിയിൽ അനിൽ അംബാനിയും പങ്കാളിയായി

മോദി സ്തുതിയുടെ പേരിൽ തരൂരിനെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു? ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശുചീകരണ ദൗത്യത്തെ പ്രശംസിച്ച് ബിൽഗേറ്റ്‌സും രംഗത്ത്; വെല്ലുവിളി ഏറ്റെടുത്ത് 'സ്വച്ഛ് ഭാരത്' പദ്ധതിയിൽ അനിൽ അംബാനിയും പങ്കാളിയായി

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ പ്രശംസിച്ചതിന്റെ പേരിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ ഈ വിമർശനങ്ങൾ ഒരർത്ഥത്തിൽ തരൂരിന് പിന്തുണ കൂടുതൽ ലഭിക്കാനാണ് ഇടയാക്കിയത്. ഇന്ത്യയെ ശുചീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്ത മോദിയെ പ്രശംസിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമാണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്നുപോലും ഉയർന്നത്. എന്തായാലും തരൂരിനെ വിമർശിച്ച കോൺഗ്രസ് നേതാക്കൾ സ്വയം ഒരു ആത്മവിമർശനത്തിന് തയ്യാറായാൽ അത് നന്നായേക്കും. കാരണം ലോകം ആരാധിക്കുന്ന നിരവധി വ്യക്തിത്വങ്ങളാണ് മോദിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. മോദി ക്ലീൻ ഇന്ത്യ പദ്ധതിയെ പ്രശംസിച്ച് രംഗത്തെത്തിയത് മറ്റാരുമല്ല, മൈക്രോസോഫ്റ്റ് സ്ഥാപകനും മൾട്ടി മില്യനയറുമായ സാക്ഷാൽ ബിൽ ഗേറ്റ്‌സാണ്.

അമേരിക്കൻ സന്ദർശനത്തിനിടെ അമേരിക്കൻ വ്യവസായികളുടെ മനസിൽ ഇടംപിടിച്ച് മോദിക്ക് ലഭിക്കുന്ന അംഗീകാരമാണ് ബിൽഗേറ്റ്‌സിന്റെ പ്രശംസ. മോദി ദാരിദ്ര്യത്തിനെതിരെ പോരാടുന്ന വ്യക്തിയാണെന്ന് വിശേഷിപ്പിച്ചാണ് ബിൽഗേറ്റ്‌സ് രംഗത്തെത്തിയത്. ഗേറ്റ്‌സ് നോട്ട്‌സ് എന്ന തന്റെ ബ്ലോഗിലൂടെയാണ് ബിൽ മോദിയെ പ്രശംസിച്ചിരിക്കുന്നത്.

മറ്റ് ഇന്ത്യൻ രാഷ്ട്രീയക്കാരെ പോലെയല്ല നരേന്ദ്ര മോദിയെന്നും ബിൽഗേറ്റ്‌സ് പറയുന്നു. മോദി ശൗച്യാലയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വേറെ രാഷ്ട്രീയ നേതാക്കൾക്കാർക്കും ഇതൊര് പ്രശ്‌നമായി തോന്നിയില്ല. ഇവിടെയുള്ള മറ്റ് നേതാക്കളെക്കാൾ മോദി ഇക്കാര്യത്തിൽ താൽപര്യം കാണിക്കുന്നു. കഴിഞ്ഞ മാസം ഡൽഹിയിലെത്തിയപ്പോൾ ബിൽ ഗേറ്റസ് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചിരുന്നു. അന്ന് ഭാര്യ മെലിന്ദ ഗേറ്റ്‌സും ബിൽ ഗേറ്റ്‌സിനൊപ്പം ഉണ്ടായിരുന്നു.

ആരോഗ്യമേഖലയിലെ സേവനങ്ങൾ വർദ്ധിപ്പിക്കാനും മോദി നടത്തുന്ന ശ്രമങ്ങളെയും ബിൽഗേറ്റ്‌സ് പ്രസംശിച്ചു. ടോയ്‌ലെറ്റുകൾ, വാക്‌സിനുകൾ, ക്ലിനിക്കുകൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ കാര്യങ്ങളിൽ മോദി ശ്രദ്ധ പതിപ്പിക്കുന്നു. ഭരണവേഗം കൂട്ടാനുള്ള ശ്രമങ്ങളാണ് മോദിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെടുന്നു. ഫയലുകൾ ചുവപ്പുനാടയിൽ പെട്ടു കിടക്കരുതെന്ന് മോദി വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതെല്ലാ പരിഗണിച്ചുകൊണ്ടാണ് മോദിയെ സ്തുതിച്ചുകൊണ്ട് ബിൽഗേറ്റസ് രംഗത്തെത്തിയത്.

അതേസമയം മോദിയുടെ സ്വച്ഛ് ഭാരത് കാമ്പയിനെ പിന്തുണച്ച് ഇന്ത്യൻ വ്യവസായികളും രംഗത്തെത്തി. ക്രിക്കറ്റ് സിനിമാ താരങ്ങൾക്ക് പിന്നാലെ വ്യവസായ പ്രമുഖൻ അനിൽ അംബാനിയും നരേന്ദ്ര മോദിയുടെ വെല്ലുവിളി ഏറ്റെടുത്തു. മോദിയുടെ വെല്ലുവിളി സധൈര്യം സ്വീകരിക്കുന്നുവെന്ന് അനിൽ അംബാനി പറഞ്ഞു. ഇന്ന് രാവിലെ വെല്ലുവിളി ഏറ്റെടുത്ത അംബാനി മുംബൈയിൽ ക്ലീനിങ് പരിപാടിക്ക് ഇറങ്ങുകയും ചെയ്തു.

കൂടാതെ പദ്ധതി ഏറ്റെടുക്കാനായി കൂടുതൽ അമിതാഭ് ബച്ചൻ, ഹൃതിക് റോഷൻ, ബോക്‌സിങ് താരം മേരി കോം, തെലുങ്ക് നടൻ നാഗാർജുന, ടെന്നീസ് താരം സാനിയ മിർസ, എഴുത്തുകാരായ ശോഭ ഡേ, ശേഖർ ഗുപ്ത, പ്രസൂൺ ജോഷി എന്നിവരെയും അംബാനി ചലഞ്ച് ചെയ്തു. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് അംബാനി പറഞ്ഞു. തന്റെ വെല്ലുവിളി ഏറ്റെത്ത അനിൽ അംബാനിയെ നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രശംസിക്കുകയും ചെയ്തു.

ശശി തരൂരുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കൂടിയായപ്പോൾ ക്ലീൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ സ്വീകര്യത ലഭിക്കുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP