Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോന്നുമ്പോൾ വന്നു തോന്നുമ്പോൾ പോകുന്ന കാലം അവസാനിച്ചു; കേന്ദ്രസർക്കാർ ഓഫീസുകളിൽ മുഴുവൻ ആധാറുമായി ബന്ധിപ്പിക്കുന്ന ബയോമെട്രിക് അറ്റൻഡൻസ് വരുന്നു; സ്ഥിരമായി വൈകിയെത്തുന്നവരെ പിരിച്ചുവിടും

തോന്നുമ്പോൾ വന്നു തോന്നുമ്പോൾ പോകുന്ന കാലം അവസാനിച്ചു; കേന്ദ്രസർക്കാർ ഓഫീസുകളിൽ മുഴുവൻ ആധാറുമായി ബന്ധിപ്പിക്കുന്ന ബയോമെട്രിക് അറ്റൻഡൻസ് വരുന്നു; സ്ഥിരമായി വൈകിയെത്തുന്നവരെ പിരിച്ചുവിടും

ർക്കാർ ഓഫീസുകളിൽ തോന്നും പടി കാര്യങ്ങൾ നടന്നിരുന്ന കാലം അവസാനിക്കുകയാണ്. തോന്നുമ്പോൾ വരാനും തോന്നുമ്പോൾ പോകാനും ഇനി സാധിക്കില്ല. കേന്ദ്ര സർക്കാർ ഓഫീസുകളിൽ കൃത്യമായി ജോലിക്ക് ഹാജരായിക്കൊള്ളണമെന്ന് ഉദ്യോഗസ്ഥരോട് കേന്ദ്രം ആവശ്യപ്പെട്ടു. അനുസരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും.

സർക്കാർ ഓഫീസുകളിൽ കൃത്യനിഷ്ഠ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം മറ്റ് മന്ത്രാലങ്ങളോട് ആവശ്യപ്പെട്ടു.എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നും സ്ഥിരമായി വൈകി എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നിർദ്ദേശം.

രാജ്യമെമ്പാടുമായി 48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരാണുള്ളത്. ജോലി സമയത്ത് ഇവർ കർമനിരതരായിരിക്കണം. ജീവനക്കാരുടെ കൃത്യനിഷ്ഠയും ജോലിയോടുള്ള ആത്മാർഥതയും ഉറപ്പാക്കേണ്ടത് സ്ഥാപന മേധാവിയുടെ ഉത്തരവാദിത്തമാണ്. ജീവനക്കാർ കൃത്യസമയം പാലിക്കുന്നുണ്ടോയെന്നും ഉഴപ്പാതെ ജോലി ചെയ്യുന്നുണ്ടോ എന്നും ഇവർ നിരീക്ഷിക്കണം.

ഇതിന് പുറമെ, ആധാർ കാർഡുമായി ബന്ധിപ്പിച്ച് ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം കൊണ്ടുവരാനും സർക്കാർ നടപടികളാരംഭിച്ചു. ഹാജർ രേഖപ്പെടുത്തുന്നതിന് സാധാരണ മാർഗങ്ങൾ അവലംബിക്കുന്നത് ഇതോടെ അവസാനിക്കും. എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് സംവിധാനം വരുന്നതോടെ തോന്നുന്ന സമയത്ത് ജോലിക്ക് വരുന്നതും പോകുന്നതും അവസാനിക്കുമെന്നാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം കണക്കുകൂട്ടുന്നത്.

സ്ഥിരമായി വൈകി വരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ആധാർ കാർഡ് വഴിയുള്ള ബയോമെട്രിക് സംവിധാനം പരിശോധിക്കുന്നതിനായി അറ്റൻഡൻസ് ഡോട്ട് ഗവ് ഡോട്ട് ഇൻ (www.attendance.gov.in) എന്ന വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ബയോമെട്രിക് അറ്റൻഡൻസ് രേഖപ്പെടുത്തിയതൊഴിച്ചാൽ, ജോലി സമയത്തോ മറ്റോ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP