Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം വസ്ത്രത്തിന്റെ കാര്യത്തിൽ മോദി കുട്ടികളോട് കള്ളം പറഞ്ഞോ? റോഡുകളിൽ ഇരുന്ന് ബട്ടൺ തയ്ച്ച് തുടങ്ങിയ ബിബിൻ ചൗഹാൻ മോദിയുടെ കുർത്ത തുന്നൽക്കാരനായി 150 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത കഥ

സ്വന്തം വസ്ത്രത്തിന്റെ കാര്യത്തിൽ മോദി കുട്ടികളോട് കള്ളം പറഞ്ഞോ? റോഡുകളിൽ ഇരുന്ന് ബട്ടൺ തയ്ച്ച് തുടങ്ങിയ ബിബിൻ ചൗഹാൻ മോദിയുടെ കുർത്ത തുന്നൽക്കാരനായി 150 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത കഥ

ന്യൂഡൽഹി: അദ്ധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളോട് പറഞ്ഞത് കളവായിരുന്നോ? തനിക്ക് ഫാഷൻ ഡിസൈനർമാരില്ലെന്നും തന്റെ കുർത്തകൾ താൻ തന്നെയാണ് ഡിസൈൻ ചെയ്യുന്നതെന്നുമാണ് കുട്ടികളോട് മോദി പറഞ്ഞത്. എന്നാൽ, മോദിയുടെ കുർത്തകൾ നിർമ്മിച്ചതിലൂടെ 150 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ബിബിൻ ചൗഹാന്റെ കഥ, മോദി പറഞ്ഞത് കളവാണെന്ന് വെളിപ്പെടുത്തുന്നു.

ഗുജറാത്തിലെ കാലാവസ്ഥയ്ക്ക് അനുസൃതമായ ലളിത വസ്ത്രം എന്ന നിലയ്ക്കാണ് താൻ കുർത്ത തിരഞ്ഞെടുത്തതെന്നും ഇപ്പോഴും തന്റെ വസ്ത്രങ്ങൾ താൻ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്നുമാണ് മോദി കുട്ടികളോട് പറഞ്ഞത്. എന്നാൽ, ലോകമെങ്ങും ശ്രദ്ധ നേടിയ മോദികുർത്തയ്ക്ക് പിന്നിൽ ബിപിൻ ചൗഹാൻ എന്ന ഡിസൈനറുടെ കരസ്പർശം ഉണ്ടെന്നതാണ് യാഥാർഥ്യം.

സഹോദരനൊപ്പം തുണിക്കടകൾക്ക് മുന്നിലിരുന്ന് ഷർട്ടുകളിലും മറ്റും ബട്ടൺ പിടിപ്പിക്കലായിരുന്നു ബിപിൻ ചൗഹാന്റെ ആദ്യ ജോലി. അവിടെനിന്നാണ് മോദിയുടെ പേഴ്‌സണൽ തയ്യൽക്കാരനിലേക്ക് ബിപിൻ ചൗഹാൻ വളർന്നത്. ഇന്ന് 150 കോടി രൂപ ആസ്തിയുള്ള ജേഡ് ബ്ലൂ എന്ന വസ്ത്ര ശൃംഖലയുടെ ഉടമയാണ് 50-കാരനായ ബിപിൻ ചൗഹാൻ.

ബട്ടൺ പിടിപ്പിക്കലിൽനിന്നുണ്ടാക്കിയ തുച്ഛ വരുമാനം ഉപയോഗിച്ച് 1981-ൽ ചൗഹാൻ സഹോദരങ്ങൾ സുപ്രീമോ എന്ന തയ്യൽക്കട ആരംഭിച്ചു. 1995-ൽ 3000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിൽ ജേഡ് ബ്ലൂ എന്ന തുണിക്കടയ്ക്ക് ഇവർ തുടക്കമിട്ടു. അക്കാലത്താണ് മോദിയെ ചൗഹാൻ പരിചയപ്പെടുന്നത്. അന്ന് ആർഎസ്എസ്. പ്രചാരക് ആയിരുന്നു മോദി.

മോദിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തുടങ്ങിയത് അതോടെയാണ്. കുർത്തകളോടുള്ള മോദിയുടെ ഭ്രമം അന്നുമുതൽക്കെ ചൗഹാനറിയാം. മോദിയുടെ പേഴ്‌സണൽ ഡിസൈനർ എന്ന പദവി വേറെയും വിലപിടിച്ച കസ്റ്റമർമാരെ ചൗഹാന് നേടിക്കൊടുത്തു. മോദിയുടെ സുഹൃത്തുക്കൾകൂടിയായ ഗൗതം അദാനി, ബിജെപി.അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ എ്ന്നിവർ അക്കൂട്ടത്തിൽപ്പെടുന്നു.

തുടക്കത്തിൽ ചൗഹാന്റെ ഷോപ്പിലെത്തിയാണ് മോദി തന്റെ കുർത്തയ്ക്കുള്ള തുണി തിരഞ്ഞെടുത്തിരുന്നത്. വളരെ ശ്രദ്ധാപൂർവമാണ് മോദി ഇക്കാര്യം ചെയ്തിരുന്നതെന്ന് ചൗഹാൻ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായതിൽപ്പിന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് ചൗഹാൻ അളവെടുത്തിരുന്നത്. മോദിയുടെ അനുമതിയോടെയാണ് മോദികുർത്ത എന്ന ബ്രാൻഡ് ചൗഹാൻ പുറത്തിറക്കിയതും. ഇന്ന് കോടികളുടെ വ്യാപാരമാണ് ഈ ബ്രാൻഡിൽനിന്ന് മാത്രമായി ജേഡ് ബ്ലൂ സ്വന്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP