Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപിയുടെ വളർച്ചയെക്കാൾ അതിവേഗത്തിലാണ് എഐയുഡിഎഫ് അസമിൽ ശക്തി പ്രാപിക്കുന്നത്; ഇത് അവിടുത്തെ ജനസംഖ്യാ ഘടനയ്ക്ക് ഭീഷണിയാണ;. എന്നാൽ ഈ ഘടനയിൽ മാറ്റങ്ങൾ വരുത്തി സ്ഥിതി സുരക്ഷിതമാക്കാൻ നമുക്ക് കഴിയുകയുമില്ല; മൗലാന ബദറുദീൻ അജ്മലിന്റെ പാർട്ടിയുടെ വളർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് കരസേന മേധാവി

ബിജെപിയുടെ വളർച്ചയെക്കാൾ അതിവേഗത്തിലാണ് എഐയുഡിഎഫ് അസമിൽ ശക്തി പ്രാപിക്കുന്നത്; ഇത് അവിടുത്തെ ജനസംഖ്യാ ഘടനയ്ക്ക് ഭീഷണിയാണ;. എന്നാൽ ഈ ഘടനയിൽ മാറ്റങ്ങൾ വരുത്തി സ്ഥിതി സുരക്ഷിതമാക്കാൻ നമുക്ക് കഴിയുകയുമില്ല; മൗലാന ബദറുദീൻ അജ്മലിന്റെ പാർട്ടിയുടെ വളർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് കരസേന മേധാവി

ന്യൂഡൽഹി:'ബിജെപിയുടെ വളർച്ചയെക്കാൾ അതിവേഗത്തിലാണ് മൗലാന ബദറുദീൻ അജ്മലിന്റെ പാർട്ടിയായ ഐയുഡിഎഫ് അസമിൽ ശക്തി പ്രാപിക്കുന്നതെന്നും ഇത് അവിടുത്തെ ജനസംഖ്യാ ഘടനയ്ക്ക് ഭീഷണിയാണെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്. എന്നാൽ ഈ ഘടനയിൽ മാറ്റങ്ങൾ വരുത്തി സ്ഥിതി സുരക്ഷിതമാക്കാൻ നമുക്ക് കഴിയുകയുമില്ലെന്നും കരസേന മേധാവി പറഞ്ഞു.

കുടിയേറ്റക്കാരും തദ്ദേശവാസികളും തമ്മിലുള്ള അധികാരത്തർക്കങ്ങളാണ് മേഖലയിൽ സംഘർഷങ്ങൾക്ക് പ്രധാന കാരണം. ഈ അനധികൃത കുടിയേറ്റം കാലങ്ങളായി തുടരുന്നതാണെന്നും അവരെ ഒറ്റപ്പെടുത്തൽ അസാധ്യമാണെന്നും ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു.

ബംഗ്‌ളാദേശിൽ നിന്നുള്ള ഈ കുടിയേറ്റം ആസൂത്രിതമാണ്. ചൈനയുടെ സഹായത്തോടെയുള്ള പാക്കിസ്ഥാൻ നീക്കമാണ് ഇതിനു പിന്നിലുള്ളത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല അശാന്തമായി നിലനിർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ബിപിൻ റാവത്ത് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP