Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയുടെ വളർച്ചയെക്കാൾ അതിവേഗമാണ് എഐയുഡിഎഫ് അസമിൽ ശക്തി പ്രാപിക്കുന്നത്; ഇത് ജനസംഖ്യാ ഘടനയ്ക്ക് ഭീഷണി; കുടിയേറ്റം ചൈനയും പാക്കിസ്ഥാനും ചേർന്ന് നടത്തുന്ന ആസൂത്രിത നീക്കമെന്നും സൈനിക മേധാവി; ബിപിൻ റാവത്ത് പറഞ്ഞത് രാഷ്ട്രീയമോ? ഇന്ത്യൻ സേനാ തലവൻ വിവാദത്തിൽപ്പെട്ടത് ഇങ്ങനെ

ബിജെപിയുടെ വളർച്ചയെക്കാൾ അതിവേഗമാണ് എഐയുഡിഎഫ് അസമിൽ ശക്തി പ്രാപിക്കുന്നത്; ഇത് ജനസംഖ്യാ ഘടനയ്ക്ക് ഭീഷണി; കുടിയേറ്റം ചൈനയും പാക്കിസ്ഥാനും ചേർന്ന് നടത്തുന്ന ആസൂത്രിത നീക്കമെന്നും സൈനിക മേധാവി; ബിപിൻ റാവത്ത് പറഞ്ഞത് രാഷ്ട്രീയമോ? ഇന്ത്യൻ സേനാ തലവൻ വിവാദത്തിൽപ്പെട്ടത് ഇങ്ങനെ

ന്യൂഡൽഹി: സൈനിക തലവന് രാഷ്ട്രീയം പറയാമോ? പാടില്ലെന്നാണ് പൊതുവേയുള്ള ചട്ടം. അതുകൊണ്ടാണ് ആർമി ചീഫ് ബിപിൻ റാവത്തിന്റെ അഭിപ്രായം വലിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നത്. അസമിൽ മുസ്ലീങ്ങൾ വർധിക്കുന്നതിനു പിന്നിൽ ചൈനീസ് പിന്തുണയോടെയുള്ള പാക്കിസ്ഥാന്റെ നിഴൽയുദ്ധമാണെന്ന പ്രസ്താവനയാണ് സൈനിക മേധാവിയെ വെട്ടിലാക്കുന്നത്.

ബുധനാഴ്ച ഡൽഹിയിൽ നടന്ന സെമിനാറിലാണ് അസമിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി മേധാവിയുടെ പരാമർശം. മുസ്ലീങ്ങൾ വർധിക്കുന്നുവെന്ന പരാമർശത്തിനു ശേഷം സംസ്ഥാനത്ത് വളർന്നു വരുന്ന രാഷ്ട്രീയ പാർട്ടിക്കെതിരെയും പ്രസ്താവന നടത്തി. ബിജെപി വർഷങ്ങളായെടുത്ത് വളർന്നതിനെക്കാൾ വേഗത്തിലാണ് എഐയുഡിഎഫ് എന്ന പാർട്ടിയുടെ വളർച്ച. 2005 ൽ രൂപീകരിക്കപ്പെട്ട ഈ പാർട്ടിക്ക് പാർലമെന്റിലും, നിയമസഭയിലും സാന്നിധ്യം ഉണ്ടാക്കിയെടുക്കാനായെന്നും റാവത് ചൂണ്ടിക്കാട്ടി.

മൗലാന ബദറുദീൻ അജ്മലിന്റെ പാർട്ടിയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനസംഖ്യാ ഘടനയുമായി ബന്ധിപ്പിച്ചാണ് ബിപിൻ റാവത്ത് സൂചിപ്പിച്ചത്. 'ബിജെപിയുടെ വളർച്ചയെക്കാൾ അതിവേഗത്തിലാണ് എഐയുഡിഎഫ് അസമിൽ ശക്തി പ്രാപിക്കുന്നത്. ഇത് അവിടുത്തെ ജനസംഖ്യാ ഘടനയ്ക്ക് ഭീഷണിയാണ്. എന്നാൽ ഈ ഘടനയിൽ മാറ്റങ്ങൾ വരുത്തി സ്ഥിതി സുരക്ഷിതമാക്കാൻ നമുക്ക് കഴിയുകയുമില്ല.' ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു. ബംഗ്ളാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബാഹുല്യമാണ് നിലവിൽ മേഖലയ്ക്ക് ഭീഷണിയെന്നാണ് കരസേനാ മേധാവി സൂചിപ്പിച്ചത്. ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന മുസ്ലിം ജനസംഖ്യയാണ് എഐഡിയുഎഫിന്റെ വളർച്ചയ്ക്ക് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്.

കുടിയേറ്റക്കാരും തദ്ദേശവാസികളും തമ്മിലുള്ള അധികാരത്തർക്കങ്ങളാണ് മേഖലയിൽ സംഘർഷങ്ങൾക്ക് പ്രധാന കാരണം. ഈ അനധികൃത കുടിയേറ്റം കാലങ്ങളായി തുടരുന്നതാണെന്നും അവരെ ഒറ്റപ്പെടുത്തൽ അസാധ്യമാണെന്നും കരസേനാ മേധാവി അഭിപ്രായപ്പെട്ടു. ബംഗ്ളാദേശിൽ നിന്നുള്ള ഈ കുടിയേറ്റം ആസൂത്രിതമാണ്. ചൈനയുടെ സഹായത്തോടെയുള്ള പാക്കിസ്ഥാ നീക്കമാണ് ഇതിനു പിന്നിലുള്ളത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല അശാന്തമായി നിലനിർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ബിപിൻ റാവത്ത് ആരോപിച്ചു. ദുബ്രിയിൽ നിന്നുള്ള എംപിയായ അജ്മൽ സ്ഥാപിച്ച എഐയുഡിഎഫ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 126ൽ 13 സീറ്റുകൾ നേടിയിരുന്നു.

റാവത്തിന്റെ പരാമർശത്തിനെതിരെ എഐയുഡിഎഫ് നേതാവ് ബദ്രുദ്ദീൻ അജ്മൽ രംഗത്തെത്തി. റാവത്തിന്റേതു രാഷ്ട്രീയ പ്രസ്താവനയാണെന്നും, ഞെട്ടിക്കുന്നതാണെന്നും അജ്മൽ പറഞ്ഞു. വലിയ പാർട്ടികളുടെ തെറ്റായ ഭരണനിർവഹണമാണ് എഐയുഡിഎഫ്, എഎപി എന്നീ പാർട്ടികളുടെ വളർച്ചയെ സഹായിക്കുന്നതെന്നും അജ്മൽ കൂട്ടിച്ചേർത്തു. കോൺഗ്രസും ഇടതുപക്ഷവും സൈനിക മേധാവിയെ വിമർശിച്ചു.

അതേസമയം, റാവത്തിന്റെ പരാമർശം രാഷ്ട്രീയമായോ, മതപരമായോ ഉള്ളതല്ലെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി. സംയോജിപ്പിക്കലിനെക്കുറിച്ചും, വികസനത്തെക്കുറിച്ചും അദേഹം പരാമർശിച്ചതെയുള്ളുവെന്നും സൈനികവൃത്തങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP