Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരതയെ ചെറുക്കാൻ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്; ഭീകര പ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റിനെയും സോഷ്യൽ മീഡയായെയും ആണ് ഭീകരർ കൂടുതലായി ആശ്രയിക്കുന്നതെന്ന് കരസേന മേധാവി

ഭീകരതയെ ചെറുക്കാൻ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്; ഭീകര പ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റിനെയും സോഷ്യൽ മീഡയായെയും ആണ് ഭീകരർ കൂടുതലായി ആശ്രയിക്കുന്നതെന്ന് കരസേന മേധാവി

ന്യൂഡൽഹി: ഭീകരതയെ ചെറുക്കാൻ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. ഭീകര പ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റിനെയും സോഷ്യൽ മീഡയായെയും ആണ് ഭീകരർ കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതുവഴി ഭീകരപ്രവർത്തനങ്ങളെ ചെറുക്കാൻ സാധിക്കുമെന്നും ഭീകരവാദം അന്താരാഷ്ട്ര സമൂഹത്തിന് പുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ തിരിച്ചറിയണംഏതെങ്കിലും രാജ്യം ഭീകരതയെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കണമെന്നും റാവത്ത് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP