Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കൂ... 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ; മോദിയെ ട്രോളുന്ന സോഷ്യൽ മീഡിയക്ക് പുതിയ വിഭവമൊരുക്കി വീണ്ടും ബിപ്‌ളവ് ദേവ്; താൻ ദിവസവും 20 പുഷ് അപ് എടുക്കുന്നയാൾ ആണെന്നും അവകാശപ്പെട്ട് ത്രിപുര മുഖ്യമന്ത്രി; വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധനേടിയ ബിജെപി നേതാവിന്റെ 'സെൽഫ് ട്രോൾ' ഏറ്റുപിടിച്ച് സോഷ്യൽ മീഡിയയും

ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കൂ... 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ; മോദിയെ ട്രോളുന്ന സോഷ്യൽ മീഡിയക്ക് പുതിയ വിഭവമൊരുക്കി വീണ്ടും ബിപ്‌ളവ് ദേവ്; താൻ ദിവസവും 20 പുഷ് അപ് എടുക്കുന്നയാൾ ആണെന്നും അവകാശപ്പെട്ട് ത്രിപുര മുഖ്യമന്ത്രി; വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധനേടിയ ബിജെപി നേതാവിന്റെ 'സെൽഫ് ട്രോൾ' ഏറ്റുപിടിച്ച് സോഷ്യൽ മീഡിയയും

അഗർത്തല: മോദിയുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റുകയെന്നത് ബിപ്‌ളവ് ദേവിന്റെ വലിയൊരു ആവശ്യമാണ്. പ്രത്യേകിച്ചും ത്രിപുര മുഖ്യമന്ത്രിയായ ശേഷം തന്റെ പ്രസ്താവനകളിലൂടെ പഴികേൾക്കുകയും അത്തരത്തിലൊന്നും മിണ്ടരുതെന്നും പറയാൻ പ്രധാനമന്ത്രി മോദിയും പാർട്ടി അധ്യക്ഷൻ അമിത്ഷായും രാജ്യ തലസ്ഥാനത്തിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലും. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ മോദിയെ രാജ്യം മുഴുവൻ ഏറെ കാലമായി ട്രോളുന്ന അമ്പത്താറിഞ്ച് നെഞ്ചളവ് കൂട്ടിപ്പിടിച്ച് ഫിറ്റ്‌നസ് ചാലഞ്ചിൽ അഭിപ്രായം പറഞ്ഞരിക്കുകയാണ് ബിപ്‌ളവ് ദേവ്. ഇക്കാര്യം ഇതോടെ പതിവുപോലെ സോഷ്യൽ മീഡിയയിൽ ചർച്ചയുമായി.

കേന്ദ്ര കായിക വകുപ്പ് മന്ത്രി മുന്നോട്ടുവച്ച ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് ചെയ്താൽ ത്രിപുരയിലെ യുവാക്കൾക്ക് അമ്പത്താറിഞ്ച് നെഞ്ചളവ് ഉണ്ടാവുമെന്നാണ് മോദിയെ പരാമർശിച്ച് ബിപ്‌ളവ് ദേവ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ലെ തിരഞ്ഞെടുപ്പുകാലത്ത് പറഞ്ഞ 56 ഇഞ്ച് നെഞ്ചളവിന്റെ കാര്യം പിന്നീട് സോഷ്യൽ മീഡിയയിലെ ട്രോളർമാരാണ് ആഘോഷിച്ചത്. കാലം കുറേ കഴിഞ്ഞെങ്കിലും ഇപ്പോഴും മോദിയെ ട്രോളുന്നവർ ഉപയോഗിക്കുന്ന പ്രയോഗമാണ് 56 ഇഞ്ച് നെഞ്ചളവ്. അതിനാൽ മോദിയെ അനുകൂലിക്കുന്നവർ ആരും ഇക്കാര്യം ഇപ്പോൾ പ്രയോഗിക്കാറുമില്ല.

ഇതിനിടെയാണ് പുതിയ ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാർ തന്റെ പതിവു ശൈലിയിൽ അമ്പത്താറിഞ്ച് നെഞ്ചളവുമായി രംഗത്തെത്തുന്നത്. കേന്ദ്ര കായിക വകുപ്പ് മന്ത്രി മുന്നോട്ടുവച്ച ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്താൽ ത്രിപുരയിലെ യുവാക്കൾ ആരോഗ്യവാന്മാരാകും എന്നു പറഞ്ഞാണ് ബിപ്‌ളവ് രംഗത്തെത്തിയത്. ഇതോടെ സംസ്ഥാനത്തിന്റെ ആരോഗ്യം മെച്ചപ്പെടും. യുവാക്കളെല്ലാം പുഷ് അപ് ചെയ്താൽ ത്രിപുരയിൽ 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കിയെടുക്കാം. - ഇതായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

2014ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണ സമയത്ത് തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നത് ട്രോളർമാർ ആഘോഷമാക്കിയതിന്റെ പശ്ചാത്തലത്തിൽ ബിപ്‌ളവ് ഇത്തരമൊരു പരാമർശം നടത്തിയത് ഉടൻ ചർച്ചാ വിഷയമായി. ഫിറ്റ്‌നസ് ചലഞ്ച് ഇത്തരത്തിൽ രാജ്യം മുഴുവൻ നടക്കുന്ന പശ്ചാത്തലത്തിലാണ് ബിപ്‌ളവ് ഇങ്ങനെയൊരു 'സെൽഫ് ട്രോൾ' നടത്തിയത്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഫിറ്റ്‌നസ് ചാലഞ്ചിൽ പങ്കെടുക്കുകയും മോദി കൂടെ പങ്കെടുക്കണമെന്ന് ക്ഷണിക്കുകയും മോദി അത് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രാജ്യത്ത് ഇതൊരു തരംഗമായി നിൽക്കുന്നതിനിടെയാണ് ബിപ്‌ളവ് അമ്പത്താറിഞ്ച് പ്രയോഗം നടത്തിയത്.

കേന്ദ്ര കായിക വകുപ്പ് മന്ത്രി രാജ്യവർധൻ സിങ് റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത ബിപ്ലബ് ദേബ് താൻ 20 പുഷ് അപ്പുകൾ ചെയ്യുമെന്നും ട്വീറ്റ് ചെയ്തു. തനിക്ക് 20 പുഷ് അപ്പുകൾ കൂടി അധികമായി ചെയ്യാനാവും. യുവാക്കൾ എല്ലാ ദിവസവും രാവിലെ 20 മുതൽ 40വരെ പുഷ് അപ്പുകൾ ചയ്യണമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. ഇതിന് പുറമെ ത്രിപുരയിലെ കായിക സൗകര്യങ്ങളുടെ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചു തരണമെന്ന് അദ്ദേഹം കേന്ദ്ര കായിക വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP