Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളുമായി ബിജെപി പ്രവർത്തകർ വീടുകളിലേക്ക്; ജനുവരി ഒന്നു മുതൽ ബിജെപിയുടെ സമ്പർക്ക യജ്ഞം

കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളുമായി ബിജെപി പ്രവർത്തകർ വീടുകളിലേക്ക്; ജനുവരി ഒന്നു മുതൽ ബിജെപിയുടെ സമ്പർക്ക യജ്ഞം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ സമ്പർക്ക യജ്ഞവുമായി ബിജെപി. പുതുവത്സരദിനമായ ജനുവരി ഒന്നു മുതൽ ഒരാഴ്ചയാണ് സമ്പർക്ക യജ്ഞം നടത്തുക.

ഈ ദിവസങ്ങളിൽ പ്രാഥമിക അംഗം മുതൽ സംസ്ഥാന അദ്ധ്യക്ഷൻ വരെയുള്ളവർ കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളുമായി വീടുകൾ സന്ദർശിക്കും. ഇതിനായി പ്രത്യേക ലഘുലേഖയും തയ്യാറാക്കിയിട്ടുണ്ട്.

സമ്പർക്കത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നിർവഹിക്കും. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോളിനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി സന്ദർശിച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. രാവിലെ 7.45 നാണ് കുമ്മനം ബാബുപോളിന്റെ വസതിയിലെത്തുന്നത്. തുടർന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ ജി മാധവൻനായരെയും കുമ്മനം സന്ദർശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP