Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി വനിതാ നേതാവ്; 40 വയസിന് ശേഷവും പഠിക്കാൻ കഴിയാത്ത വ്യക്തിയെ വിദ്യാർത്ഥി എന്ന് വിളിക്കാൻ കഴിയില്ല; ഇത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടത്; സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെഴുക്കാൻ ആഹ്വാനം ചെയ്ത് വിവാദ നായികയായ ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ പരാമർശങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റായ്പുർ: കേരളത്തിലെ സിപിഎംകാരുടെ കണ്ണുചൂഴ്ന്നെടുക്കാൻ ആഹ്വാനം നൽകിക്കെണ്ട് വിവാദത്തിൽപെട്ട ബിജെപി നേതാവ് സരോജ് പാണ്ഡെ ഇത്തവണ തരിഞ്ഞത്് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കുനേരെ. രാഹുലിനെ മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ച് ബിജെപി ജനറൽ സെക്രട്ടറികൂടിയായ സരോജ് പാണ്ഡെ വൻ വിവാദത്തിന് തിരകൊളുത്തിയത്. 'രാഹുൽ ഗാന്ധി പല കാര്യങ്ങളും പഠിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് ഒരു പ്രായമുണ്ട്. 40 വയസിന് ശേഷവും പഠിക്കാൻ കഴിയാത്ത വ്യക്തിയെ വിദ്യാർത്ഥി എന്ന് വിളിക്കാൻ കഴിയില്ല. ഇത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടത്'- സരോജ് പാണ്ഡെ പറയുന്നു.

മുമ്പ് പല തവണയും ഇവർ രാഹുലിനെ ആക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തിയുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകൾ സരോജ് പാണ്ഡെക്കെതിരെ വലിയ വിമർശനമാണ് ഉയർത്തുന്നത്.കേരളത്തിലെ ആർഎസ്എസുകാർക്കുനേരെ സിപിഎംകാർ കണ്ണുരുട്ടിയാൽ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് മുമ്പ് സരോജ് പാണ്ഡെ ഭീഷണിപെടുത്തിയിരുന്നു. ആർഎസ്എസ് ബിജെപി പ്രവർത്തകർക്കു നേരെ ആക്രമത്തിന് സിപിഎം പ്രവർത്തകർ മുതിർന്നാൽ അവരുടെ വീട്ടിൽ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു പാണ്ഡെയുടെ ഭീഷണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP