Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

27 കോടി രൂപ വില വരുന്ന മയക്കു മരുന്നുമായി ബിജെപി നേതാവുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; പിടികൂടിയത് ഹെറോയിനും മയക്കുമരുന്നു ഗുളികകളും അടക്കമുള്ളവ

27 കോടി രൂപ വില വരുന്ന മയക്കു മരുന്നുമായി ബിജെപി നേതാവുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; പിടികൂടിയത് ഹെറോയിനും മയക്കുമരുന്നു ഗുളികകളും അടക്കമുള്ളവ

ഇംഫാൽ: മണിപ്പൂരിൽ 27 കോടി രൂപ വില വരുന്ന നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവുൾപ്പെടെ ഏഴുപേർ പിടിയിലായി. ബിജെപി നേതാവും ചാന്ദൽ ജില്ലയിലെ സ്വയം ഭരണ കൗൺസിൽ ചെയർമാനുമായ ലക്കോസി സോ ഉൾപ്പെടെയുള്ള സംഘമാണ് നാർക്കോട്ടിക്സ് സംഘത്തിന്റെ പിടിയിലായത്.

4.5 കിലോ ഹെറോയിൻ, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകളും, രണ്ട് തോക്കുകളും, രണ്ട് തോക്ക് ലൈസൻസ് ബുക്കുകൾ, എട്ട് പാസ്ബുക്കുകൾ എന്നിവയാണ് പിടിയിലായവരിൽ നിന്നും പിടിച്ചെടുത്തത്.

കോൺഗ്രസ് പ്രതിനിധിയായാണ് ലക്കോസി സോ സ്വയം ഭരണ കൗൺസിൽ ചെയർമാൻ സ്ഥാനത്തെത്തിയത്. പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു.

രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ലങ്കോലിലെ ഗെയിം വില്ലേജിലുള്ള ബിജെപി നേതാവിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ രണ്ട് പെട്ടികളിലായി സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP