Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവകലാശാലകളിൽ നടക്കുന്നതിനെക്കാൾ ലൈംഗിക ചൂഷണം ന്യൂസ് റൂമികളിലാണ് നടക്കുന്നത്; സ്ത്രീക്ക് ഉന്നതർക്കൊപ്പം ശയിക്കാതെ മികച്ച റിപ്പോർട്ടറോ, വാർത്താവതാരകയോ ആകാൻ സാധിക്കില്ല; കവിളിൽതൊട്ട സംഭവത്തിൽ മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ബിജെപി നേതാവ്; വിവാദമായപ്പോൾ മാപ്പു പറഞ്ഞ് തടിയൂരി

സർവകലാശാലകളിൽ നടക്കുന്നതിനെക്കാൾ ലൈംഗിക ചൂഷണം ന്യൂസ് റൂമികളിലാണ് നടക്കുന്നത്; സ്ത്രീക്ക് ഉന്നതർക്കൊപ്പം ശയിക്കാതെ മികച്ച റിപ്പോർട്ടറോ, വാർത്താവതാരകയോ ആകാൻ സാധിക്കില്ല; കവിളിൽതൊട്ട സംഭവത്തിൽ മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ബിജെപി നേതാവ്; വിവാദമായപ്പോൾ മാപ്പു പറഞ്ഞ് തടിയൂരി

ചെന്നൈ: മാധ്യമപ്രവർത്തകയുടെ കവിളിൽ തമിഴ്‌നാട് ഗവർണർ അനുവാദമില്ലാതെ സ്പർശിച്ച സംഭവത്തിൽ മാധ്യമപ്രവര്ത്തകരയെ അപമാനിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത ബിജപി നേതാവ് പുലിവാല് പിടിച്ചു. നടൻ കൂടിയായ ബിജെപി നേതാവുമായ എസ് വി ഇ ശേഖർ വെങ്കട്ടരാമനാണ് മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്റ്റ് ഷെയർ ചെയ്തത്.

മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ കൈ ഫിനൈൽ കൊണ്ടു കഴുകണമെന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. കൂടാതെ ഗവർണറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുകയായിരുന്നു മാധ്യമപ്രവർത്തകയുടെ ലക്ഷ്യമെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു.

വമ്പന്മാർക്കൊപ്പം കിടക്ക പങ്കിടാതെ വനിതാ മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടർമാരോ അവതാരകരോ ആകാൻ സാധിക്കില്ലെന്നും ഷെയർ ചെയ്ത പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. വിദ്യാഭ്യാസമില്ലാത്ത വിവേകമില്ലാത്ത വൃത്തികെട്ട ജീവികൾ. തമിഴ്‌നാട്ടിലെ മാധ്യമരംഗത്ത് ഇവർ ധാരാളമുണ്ട്. സർവകലാശാലകളെക്കാൾ കൂടുതലായി ലൈംഗിക ചൂഷണങ്ങൾ നടക്കുന്നത് മാധ്യമമേഖലയിലാണ്. ഇവരാണ് ഗവർണറെ ചോദ്യം ചെയ്യുന്നത്- പോസ്റ്റിൽ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ പോസ്റ്റ് പേജിൽനിന്ന് വെങ്കട്ടരാമൻ ഡിലീറ്റ് ചെയ്യുകയായിരുന്നു. വിവാദമായപ്പോൾ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് മാപ്പു പറയുകയും ചെയ്തു അദ്ദേഹം. നേരത്തെ മാധ്യമ പ്രവർത്തകയോടെ മോശമായി പെരുമാറിയതിൽ ഗവർണറും മാപ്പ് പറഞ്ഞിരുന്നു. മോശം പരാമർശത്തിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP