Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലഹളയ്ക്ക് ആഹ്വാനം നൽകിയതിന്റെ പേരിൽ കോടതി വാറന്റുള്ള നേതാക്കൾക്കെല്ലാം വിഐപി സുരക്ഷ ഒരുക്കി കേന്ദ്രം; ആഭ്യന്തര മന്ത്രാലയം പുതുക്കിയ ലിസ്റ്റിൽ വംശീയ വിദ്വേഷികൾ ഏറെ

ലഹളയ്ക്ക് ആഹ്വാനം നൽകിയതിന്റെ പേരിൽ കോടതി വാറന്റുള്ള നേതാക്കൾക്കെല്ലാം വിഐപി സുരക്ഷ ഒരുക്കി കേന്ദ്രം; ആഭ്യന്തര മന്ത്രാലയം പുതുക്കിയ ലിസ്റ്റിൽ വംശീയ വിദ്വേഷികൾ ഏറെ

രാജ്യത്ത് വർഗീയ കലാപങ്ങളുണ്ടാക്കാൻ ശ്രമിച്ചതിന് കോടതിയിൽ കേസ് നിലവിലുള്ള ബിജെപി എംപിമാർക്ക് വിവിഐപികൾക്ക് നൽകുന്ന സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാലിസ്റ്റ് പുതുക്കി. വിവിഐപികളുടെ സംരക്ഷണച്ചുമതലയുള്ള കേന്ദ്ര വ്യവസായ സംരക്ഷണ സേന (സിഐഎസ്എഫ്)യുടെ സ്‌പെഷൽ സെക്യൂരിറ്റി ഗ്രൂപ്പിന് ആഭ്യന്തര മന്ത്രാലയം അയച്ച പട്ടികയിൽ, വർഗീയ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചതിന് കുടുങ്ങിയ നാല് ബിജെപി എംപിമാരുണ്ട്.

ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിട്ടുവെന്ന ആരോപണം നേരിടുന്ന ഒട്ടേറെ നേതാക്കൾക്ക് വിവിഐപി സുരക്ഷയൊരുക്കിയിട്ടുണ്ട്. പുതിയ പട്ടികയിൽ ഉൾപ്പെട്ടവർക്കെല്ലാം സിഐഎസ്എഫ് സുരക്ഷ നൽകാൻ തുടങ്ങിയിട്ടുണ്ട്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസ്സിൽ കഴിഞ്ഞവർഷം സിബിഐ പ്രത്യേക കോടതി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ ബ്രിജ് ഭൂഷൺ ശരൺ സിങ്ങാണ് വിവിഐപി സുരക്ഷയുള്ള എംപിമാരിലൊരാൾ. ബ്രിജ്ഭൂഷണിനും മറ്റൊരു എംപിയായ സാക്ഷി മഹാരാജിനുമെതിരെയാണ് പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റുകൾ പുറപ്പെടുവിച്ചിരുന്നത്. 

വർഗീയ കലാപങ്ങൾക്ക് ആഹ്വാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന സഹരൻപുർ എംുി രാഘവ് ലഘൻപാലിനുമുണ്ട് സുരക്ഷ. കഴിഞ്ഞവർഷം സഹരൻപുരിലുണ്ടായ കലാപത്തിന് നേരിട്ട് നേതൃത്വം വഹിച്ചയാളാണ് രാഘവ്. അനുയായികൾക്കൊപ്പം തെരുവിലിറങ്ങിയ രാഘവ് മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 99 കടകളാണ് കത്തിച്ചതെന്ന് കലാപത്തെക്കുറിച്ച് അന്വേഷിച്ച യു.പി.മന്ത്രി ശിവ്പാൽ യാദവിന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു.

ഉത്തർ പ്രദേശ് സർക്കാരും ഡൽഹി പൊലീസും സുരക്ഷ നൽകുന്ന ആഗ്രയിൽനിന്നുള്ള എംപി രാമശങ്കർ ഖത്തേരിയക്കും എസ്എസ്ജിയുടെ പ്രത്യേക സുരക്ഷാകവചമുണ്ടായിരിക്കും. കേന്ദ്ര സഹമന്ത്രികൂടിയായ ഇദ്ദേഹത്തിന്റെ പേരിൽ ഏഴ് ക്രിമിനൽ കേസ്സുകളുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹം ആഗ്ര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് കീഴടങ്ങി ജാമ്യമെടുക്കുകയായിരുന്നു.

ഇതാദ്യമായല്ല വിവാദ എംപിമാർക്ക് വിവിഐപി സുരക്ഷ ഒരുക്കുന്നത്. മുസ്സാഫർനഗർ കലാപത്തിന്റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ബിജെപി എംപി സുരേഷ് റാണയ്ക്ക് നേരത്തെതന്നെ വിവിഐപി സുരക്ഷയുണ്ട്. ബിജെപി നേതാവ് സംഗീത് സോമും സുരക്ഷാ പട്ടികയിലുണ്ട്. മുസ്സാഫർനഗർ കലാപത്തിനുശേഷം ഇദ്ദേഹത്തിനുനേർക്ക് പലഭാഗത്തുനിന്നും ഭീഷണികളുണ്ടെന്നതാണ് ഇതിനു കാരണമായി പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP