Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ച ജമ്മു കശ്മീർ എംഎൽഎക്ക് നിയമസഭയിൽ ബിജെപി അംഗങ്ങളുടെ മർദ്ദനം; സംരക്ഷിക്കാൻ പ്രതിപക്ഷവും എത്തിയതോടെ കൂട്ടത്തല്ല്

ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ച ജമ്മു കശ്മീർ എംഎൽഎക്ക് നിയമസഭയിൽ ബിജെപി അംഗങ്ങളുടെ മർദ്ദനം; സംരക്ഷിക്കാൻ പ്രതിപക്ഷവും എത്തിയതോടെ കൂട്ടത്തല്ല്

ശ്രീനഗർ: ബീഫ് നിരോധന വിവാദം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കത്തിപ്പടരുകയാണ്. ബീഫ് നിരോധനത്തിന് എതിരെ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം ഉയരുമ്പോൾ തന്നെ ചിലയിടങ്ങളിൽ കൈയാങ്കളിലും നടക്കുന്നു. ഇതിനിടെ ബീഫ് ഫെസ്റ്റിനെ ചൊല്ലി ജമ്മു കാശ്മീർ നിയമസഭയിൽ കൂട്ടത്തല്ല് തന്നെയാണ് ഉണ്ടായത്. ബീഫ് ഫെസ്റ്റിവൽ നടത്തിയതിന്റെ പേരിൽ ജമ്മു കശ്മീർ എംഎൽഎയ്ക്ക് നിയമസഭയ്ക്ക് അകത്തുവച്ച് ബിജെപി അംഗങ്ങളുടെ മർദ്ദനം ഏൽക്കേണ്ടി വന്നു.

സ്വതന്ത്ര എംഎൽഎയായ എഞ്ചിനീയർ റാഷിദിനെയാണ് ബിജെപി എംഎൽഎമാർ സഭയ്ക്കകത്ത് കൂട്ടമായി മർദ്ദിച്ചത്. എഞ്ചിനീയർ റാഷിദ് കഴിഞ്ഞ ദിവസം ബീഫ് പാർട്ടി നടത്തിയിരുന്നു. ബിജെപി എംഎൽഎയായ രവീന്ദർ റാണയാണ് ആദ്യം റാഷിദിനെ മർദ്ദിച്ചത്. ഇന്നലെ എംഎൽഎ ഹോസ്റ്റലിലാണ് ഢെയ്ഖ് അബ്ദുൽ റാഷിദ് ബീഫ് പാർട്ടി നടത്തിയത്. ഇദ്ദേഹത്തെ നിയമസഭയ്ക്കകത്ത് ബിജെപി എംഎൽഎയായ രവീന്ദർ റാണ മർദ്ദിച്ചതോടെ മറ്റു പ്രതിപക്ഷ എംഎൽഎമാർ റാഷിദിനെ സംരക്ഷിക്കാനെത്തി. ഇതോടെ നിയമസഭയിൽ കൂട്ടത്തല്ല് തന്നെ നടന്നു.

ജനങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുന്നതിനെ ഒരു കോടതിക്കും നിയമത്തിനും തടയാനാകില്ലെന്ന സന്ദേശവുമായാണ് റാഷിദ് എംഎൽഎ ഹോസ്റ്റലിൽ ബീഫ് പാർട്ടി നടത്തിയത്. ബീഫ് നിരോധന ബിൽ അംഗീകരിച്ചാലും എതിർത്താലും ഇത് തടയാനാകില്ല. മതപരമായ കാര്യങ്ങൾ കോടതിക്കും സഭയ്ക്കുമതീതമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗോമാംസ നിരോധനത്തെച്ചൊല്ലി ജമ്മു കശ്മീർ നിയമസഭയിൽ സംഘർഷം നിലനിൽക്കുകയാണ്. ഗോമാംസ നിരോധനം നടപ്പാക്കിയ പിഡിപി - ബിജെപി സഖ്യസർക്കാരിനെതിരെ എൻസിപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നുവരുന്നത്. ഗോവധ നിരോധനം കർശനമായി നടപ്പാക്കണമെന്ന് ജമ്മു കശ്മീർ ഹൈക്കോടതിയുടെ ജമ്മു ബൈഞ്ച് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് പ്രശ്‌നം നിയമസഭ വരെയെത്തിയത്.

വിധിക്കെതിരായ ഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജമ്മുകശ്മീരിൽ പിഡിപി-ബിജെപി സഖ്യസർക്കാരാണ് അധികാരത്തിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP