Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മഴക്ക് വേണ്ടി ഋഷ്യശൃംഗനെ വരുത്തിയത് പുരാണം; മഴക്കായി മഹായാഗം നടത്തിയ യോഗി സർക്കാരിനു ശേഷം ബിജെപി മന്ത്രി അവതരിപ്പിക്കുന്ന അടുത്ത നാടകം തവളകളുടെ കല്യാണം' ; മഴപെയ്യിക്കാൻ തവളകളുടെ കല്യാണം നടത്തിയ ബിജെപി മന്ത്രിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'മഴക്ക് വേണ്ടി ഋഷ്യശൃംഗനെ വരുത്തിയത് പുരാണം; മഴക്കായി മഹായാഗം നടത്തിയ യോഗി സർക്കാരിനു ശേഷം ബിജെപി മന്ത്രി അവതരിപ്പിക്കുന്ന അടുത്ത നാടകം തവളകളുടെ കല്യാണം' ; മഴപെയ്യിക്കാൻ തവളകളുടെ കല്യാണം നടത്തിയ ബിജെപി മന്ത്രിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മഴയ്ക്ക് വേണ്ടി ഋഷ്യശൃംഗനെന്ന മുനികുമാരനെ നാട്ടിലേക്കെത്തിച്ചത് പുരാണം. മഴ പെയ്യാൻ മഹായാഗാഗം നടത്തിയത് യോഗി സർക്കാരും. എന്നാൽ മഴപെയ്യാൻ തവളയെ കല്യാണം കഴിപ്പിക്കുന്നതോ? മധ്യപ്രദേശിലെ ബിജെപി മന്ത്രിയുടെ നേതൃത്വത്തിലാണ് മഴ പെയ്യാൻ തവളകളെ കല്യാണം കഴിപ്പിച്ച് പ്രത്യേക പൂജ നടത്തിയത്. മധ്യപ്രദേശിലെ ഛത്തർപുറിലായിരുന്നു തവളകളുടെ വിവാഹ വേദി.

മഴദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പൂജ നടത്തിയത്. മധ്യപ്രദേശിലെ സ്ത്രികളുടെയും കുട്ടികളുടെ ക്ഷേമകാര്യ വകുപ്പ് മന്ത്രി ലളിത് യാദവാണ് പൂജ ചടങ്ങിൽ സംബന്ധിച്ചത്.

മന്ത്രിയും പ്രാദേശിക ബിജെപി നേതാക്കളും ആസാദ് ഉത്സവ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് തവളകളുടെ കല്യാണവും നടത്തിയത്. ഈ വിവാഹം കാണാൻ നൂറ് കണക്കിനാളുകളാണ് എത്തിയിരുന്നത്. എന്നൽ തവളകളെ മംഗല്യം കഴിപ്പിച്ച് മഴ പെയ്യിക്കാൻ ബിജെപി മന്ത്രിതന്നെ മുന്നിട്ട് നിന്നതോടെ സോഷ്യൽ മീഡിയ മന്ത്രിയെ വാരിയെടുത്തലക്കുകയാണ്.

കുടിവെള്ളം ലഭ്യമാക്കേണ്ട സ്ഥലത്ത് പൂജ നടത്തുകയാണ് ബിജെപി നേതാക്കൾ ചെയ്യുന്നത്, എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അലോക് ചതുർവേദി വിമർശിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൂജ നടത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. താൻ സ്വന്തം പണം മുടക്കി 100 വാട്ടർ ടാങ്കറുകൾ ഛത്തർപുറിലെ വിവിധ സ്ഥലങ്ങളിൽ എല്ലാ ദിവസവും ജലവിതരണത്തിനായി പ്രവർത്തിപ്പിക്കുന്നുണ്ടെന്നും അത്തരം പ്രവർത്തനങ്ങളാണ് മന്ത്രി ചെയ്യേണ്ടതെന്നും ചതുർവേദി വിമർശിച്ചു.

ഛത്തർപുർ ലളിത് യാദവിന്റെ മണ്ഡലമാണ്. 'പ്രകൃതിയിൽ സന്തുലിതാവസ്ഥ നിലനിർത്താനാണ് ഈ വിവാഹം നടത്തിയത്. ഇത് പണ്ട് കാലത്തേ നടത്തിവന്നിരുന്നതാണ്. മുൻകാലങ്ങളിൽ ഇത് ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്,' ലളിത് വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP