Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടോൾ അടയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരന്റെ മുഖത്തടിച്ചു ബിജെപി എംപി; പിന്നാലെ അനുയായികളും തല്ലിച്ചതച്ചു; വീഡിയോ ദൃശ്യം പുറത്തുവന്നിട്ടും സംഭവം നിഷേധിച്ച് രാജസ്ഥാനിൽ നിന്നുള്ള ലോക്‌സഭാംഗം

ടോൾ അടയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരന്റെ മുഖത്തടിച്ചു ബിജെപി എംപി; പിന്നാലെ അനുയായികളും തല്ലിച്ചതച്ചു; വീഡിയോ ദൃശ്യം പുറത്തുവന്നിട്ടും സംഭവം നിഷേധിച്ച് രാജസ്ഥാനിൽ നിന്നുള്ള ലോക്‌സഭാംഗം

ജയ്പുർ: ടോൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു സംസാരിച്ച സെക്യൂരിറ്റി ജീവനക്കാരനെ രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപിയും അനുയായികളും തല്ലിച്ചതച്ചു. പതിനേഴിനു നടന്ന സംഭവത്തിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.

രാജസ്ഥാനിലെ ഭരത്പുരിൽ നിന്നുള്ള ബിജെപി എംപി ബഹാദൂർ സിങ് കോലിയാണു ടോൾ ജീവനക്കാരന്റെ മുഖത്തടിച്ചത്. എംപി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് എതിരാളികൾ ആരോപിച്ചു.

ടോൾ നൽകാതെ കടന്നുപോയ എംപിയെ വാഹനം തടഞ്ഞു നിർത്തി ജീവനക്കാരൻ ചോദ്യം ചെയ്തിരുന്നു. ഇതിൽ കുപിതനായാണു വാഹനത്തിൽ നിന്നിറങ്ങി വന്ന ബിജെപി എംപി തല്ലിയത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന അനുയായികളും ജീവനക്കാരനെ ക്രൂരമായി മർദിച്ചു.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിതോടെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയരുകയായിരുന്നു. എംപിയുടെ അക്രമം കണ്ടു പൊലീസ് സംഭവ സ്ഥാലത്തെത്തിയെങ്കിലും ബഹാദൂർ മർദ്ദനം നിർത്താൻ കൂട്ടാക്കിയില്ല. സംഭവത്തിൽ ഇടപെടാതെ പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം.

സംഭവം നിഷേധിച്ച് എംപി രംഗത്തെത്തിയെങ്കിലും സിസിടിവിയിൽ പതിഞ്ഞ രംഗങ്ങളിൽ എംപി ജീവനക്കാരനെ മർദിക്കുന്നതു കൃത്യമായി കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP