Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ മുഴുവൻ മോദി തരംഗം ആണെങ്കിലും ഡൽഹിയിൽ അങ്ങനെയല്ല; ആം ആദ്മിയുടെ ഇടപെടലിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന ആശങ്ക ശക്തം; ജാതിക്കാർഡ് ഇറക്കി പോരാട്ടം ശക്തമാക്കാൻ ഉറച്ച് ബിജെപി

ഇന്ത്യ മുഴുവൻ മോദി തരംഗം ആണെങ്കിലും ഡൽഹിയിൽ അങ്ങനെയല്ല; ആം ആദ്മിയുടെ ഇടപെടലിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന ആശങ്ക ശക്തം; ജാതിക്കാർഡ് ഇറക്കി പോരാട്ടം ശക്തമാക്കാൻ ഉറച്ച് ബിജെപി

മോദി തരംഗത്തിൽ ഇന്ത്യ കാവി പുതച്ചപ്പോൾ ഡൽഹിയിലെ അസാധാരണ രാഷ്ട്രീയ പ്രതിഭാസമായ ആം ആദ്മി പാർട്ടിയും തുടച്ചു നീക്കപ്പെട്ടുവെന്നായിരുന്നു എല്ലാവരുടേയും ധാരണ. ഇതോടെ ആം ആദ്മിയുടെ കഥയും തീർന്നുവെന്ന് പലരും വിധി എഴുതുകയും ചെയ്തു. ധാർമ്മികതയ്ക്ക് മൂല്യം കൽപ്പിച്ച് 49 ദിവസത്തെ ഡൽഹി ഭരണം അവസാനിപ്പിച്ച് എഎപി പടിയിറങ്ങിയ ശേഷം പുതിയ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ യാഥാർത്ഥ്യങ്ങൾ മറ്റൊരു തരത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡൽഹിയിൽ ബിജെപിക്കു മുമ്പിൽ എഎപി കടുത്ത വെല്ലുവിളി തന്നെയാണെന്നാണ് സൂചനകൾ. രാജ്യ ഭരണം പിടിച്ചെടുക്കാൻ ബിജെപി ഉപയോഗിച്ച് വിജയം കണ്ട വോട്ട് ധ്രുവീകരണമെന്ന തന്ത്രം ഡൽഹിയിലും പയറ്റുക മാത്രമെ രക്ഷയുള്ളൂവെന്നാണ് അവരുടെ തന്നെ വിലയിരുത്തൽ.

വികസനത്തെ കുറിച്ചു തന്നെയാണ് ബിജെപി നേതാക്കൾ സംസാരിക്കുന്നത് എങ്കിലും ആം ആദ്മിയുടെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ കണ്ട് ഞെട്ടിയ ബിജെപി ഡൽഹിയിൽ ജാതിക്കാർഡ് ഇറക്കി കുളം കലക്കി മീൻ പിടിക്കാനുള്ള തന്ത്രം പ്രയോഗിക്കാനാണ് തുനിയുന്നത്. ഇതിന്റെ ഭാഗമായി വോട്ടർമാരുടെ ജാതിയും സമുദായവും തിരിച്ചുള്ള വിവരങ്ങൾ തയാറാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിയിലെ പാർട്ടി മുൻ അധ്യക്ഷൻ വിജേന്ദർ ഗുപ്തയെ ചുമതലപ്പെടുത്തിയിരിക്കുകായാണ്. അടുത്ത മാസം മധ്യത്തോടെയാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തന്നെ പുതിയ ജാതിക്കാർഡ് നീക്കം ബിജെപിയുടെ അവസാന അടവായാണ് വിലയിരുത്തപ്പെടുന്നത്.

ഡൽഹിയിലെ എല്ലാ പോളിങ് സ്റ്റേഷനുകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് ബൂത്ത് തല ജാതി, സമുദായ വിവരങ്ങൾ പഠിക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷനായി നിയമിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ വിജേന്ദർ ഗുപ്ത പറഞ്ഞു. 'തെരഞ്ഞെടുപ്പിനെ സുക്ഷ്മമായി മാനേജ് ചെയ്യാൻ ഡൽഹിയിലെ 12,000 ബൂത്തുകൾ ബിജെപി പഠിച്ചു വരികയാണ്. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഗതി അറിയാനും ആവ്യമായി മാറ്റങ്ങൾ വരുത്താനുമാണ് ഈ ശ്രമം,' അദ്ദേഹം പറഞ്ഞു. കൂടുതൽ വോട്ടർമാരിലേക്ക് പാർട്ടി സന്ദേശമെത്തിക്കാനാണ് ഈ ശ്രമമെന്ന് ഡൽഹിയിലെ പാർട്ടി അധ്യക്ഷൻ സതീഷ് ഉപാധ്യയ പറഞ്ഞു.

ഇത്തരമൊരു നീക്കത്തിന്റ കാരണം ചികയുക അത്ര പ്രയാമുള്ള കാര്യല്ല. ഡൽഹിയിലെ ബിജെപി വോട്ടുബാങ്കിലേക്ക് ആം ആദ്മി പാർട്ടി ഇരച്ചു കയറുന്നുണ്ട്. പാർട്ടിക്ക് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ ഒരു മുഖമില്ലെന്നതാണ് കാരണം. ഇതു പ്രതിരോധിക്കാൻ ബിജെപി പല അടുവകളും പയറ്റുന്നുണ്ട്. ഡൽഹിയിലെ പൂർവാഞ്ചലി വോട്ടുകളെ ആകർഷിക്കാൻ തന്ത്രങ്ങൾ മെനായാൻ നടൻ മനോജ് തിവാരിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതിക്കും ബിജെപി രൂപം നൽകിയിട്ടുണ്ട്. 20 മണ്ഡലങ്ങിൽ ഈ വിഭാഗത്തിന് നിർണായക സ്വാധീനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ സമിതി രൂപീകരണം. ഇതുപോലെ 70 മണ്ഡലങ്ങളിലെ 272 വാർഡുകളിലെ ജാതി, മത, സുമുദായ വിവരങ്ങൾ ബിജെപി ശേഖരിച്ചു പഠിക്കുകയാണിപ്പോൾ. വ്യക്തമായ ഭൂരിപക്ഷം നേടാൻ പാർട്ടി അടിസ്ഥാന ഘടകങ്ങളെ ശക്തിപ്പെടുത്തണമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP