Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര സർക്കാർ; കണ്ടെത്തിയത് സ്വിസ് ബാങ്ക് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന്; 72 കേസുകൾ രജിസ്റ്റർ ചെയ്തതായി അരുൺ ജെയ്റ്റ്‌ലി

പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര സർക്കാർ; കണ്ടെത്തിയത് സ്വിസ് ബാങ്ക് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന്; 72 കേസുകൾ രജിസ്റ്റർ ചെയ്തതായി അരുൺ ജെയ്റ്റ്‌ലി

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസർക്കാർ. സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ആക്കൗണ്ടുകളിലാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്‌സഭയിൽ വ്യക്തമാക്കി.

700 ഇന്ത്യക്കാർ ഇത്തരത്തിൽ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. സ്വിറ്റ്സൽലണ്ടിലെ എച്ച്.എസ്.ബി.സി ബാങ്കിൽ അക്കൗണ്ടുകളുള്ള 628 ഇന്ത്യക്കാരുടെ വിവരങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള 72 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായും അരുൺ ജെയ്റ്റ്ലി പറഞ്ഞു.

പാനമ രേഖകളിൽ പേരുകളുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് അന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് വിവിധ അന്വേഷണ ഏജൻസികളെ ചേർത്ത് കേന്ദ്രസർക്കാർ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കാര്യക്ഷമമായ അന്വേഷണത്തിന്റെ ഫലമായി മെയ് 2017 വരെയുള്ള കാലയളവിൽ 8,437 കോടി രൂപയ്ക്ക് നികുതിയടപ്പിക്കാൻ സാധിച്ചു. 162 കേസുകളിലായി 1,287 കോടി രൂപ നികുതിയായി ലഭിച്ചെന്നും ജെയ്റ്റ്ലി പറഞ്ഞു.

2011 ൽ ഫ്രഞ്ച് സർക്കാരാണ് ജനീവയിലെ എച്ച്എസ്‌ബിസി ബാങ്കിൽ കള്ളപ്പണ നിക്ഷേപമുള്ള 628 അക്കൗണ്ടുകളെ കുറിച്ച് ഇന്ത്യക്ക് വിവരം നൽകിയത്. ഇതിൽ 213 അക്കൗണ്ടുകൾ നിർജീവമായ അവസ്ഥയിലോ പണമില്ലാത്ത അവസ്ഥയിലോ ആയിരുന്നു. എന്നാൽ ബാക്കിയുള്ള നാനൂറിലധികം അക്കൗണ്ടുകളിൽ വൻ കള്ളപ്പണ നിക്ഷേപം ആദായ നികുതി വകുപ്പ് കണ്ടെത്തി.

2013 ൽ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് പുറത്തുവിട്ട വിവരങ്ങളിൽ അയ്യായിരത്തിലേറെ കോടി രൂപയുടെ കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. എഴുനൂറോളം ഇന്ത്യക്കാർ ചേർന്ന് നിക്ഷേപിച്ചതായിരുന്നു അത്രയും വലിയ തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP