Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണക്കേസിൽ കുടുങ്ങി കോൺഗ്രസ്; 627 പേരിൽ മുൻ വിദേശകാര്യ സഹമന്ത്രി പ്രനീത് കൗറും; കള്ളിപൊളിഞ്ഞത് മുൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ

കള്ളപ്പണക്കേസിൽ കുടുങ്ങി കോൺഗ്രസ്; 627 പേരിൽ മുൻ വിദേശകാര്യ സഹമന്ത്രി പ്രനീത് കൗറും; കള്ളിപൊളിഞ്ഞത് മുൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച വിദേശ ബാങ്കുകളിൽ കള്ളപ്പണം സൂക്ഷിച്ച 627 ഇന്ത്യക്കാരുടെ പട്ടികയിൽ മുൻ യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രി ആയിരുന്ന പ്രനീതി കൗറും ഉൾപ്പെട്ടു. ലോക്‌സഭയിലെ കോൺഗ്രസിന്റെ ഉപനേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗിന്റെ ഭാര്യയാണ് കൗർ എന്നത് പാർട്ടിയെ കുരുക്കിലാക്കിയിരിക്കുകയാണ്. സ്വിസ് ബാങ്കിൽ അക്കൗണ്ടുണ്ടെന്ന ആരോപണം അമരീന്ദർ സിങ് ഈയിടെ നിഷേധിക്കുകയും ചെയ്തിരുന്നു. '2001-ൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു എന്നത് ശരിയാണ്. അതിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. അതിലെ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുമുണ്ട്. ആദായ നികുതി വകുപ്പിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയ പോലെ എനിക്ക് സ്വിസ് ബാങ്കിലോ മറ്റേതെങ്കിലും വിദേശ ബാങ്കിലോ ഒരു അക്കൗണ്ടും ഇല്ലെന്ന് ആവർത്തിക്കുന്നു.' ഇങ്ങനെയായിരുന്നു ഈയിടെ അമരീന്ദർ സിങ് നടത്തിയ പ്രതികരണം.

അതേ സമയം കൗറിന് ഇപ്പോൾ ഇത്തരം അക്കൗണ്ട് ഇല്ലെങ്കിലും എച്ച്എസ്‌ബിസിയുടെ സ്വിറ്റ്‌സർലാന്റിലെ മാതൃബാങ്ക് നൽകിയ വിവരമനുസരിച്ച് പത്തു വർഷം മുമ്പ് വരെ അവർക്ക് അക്കൗണ്ട് ഉണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. അക്കൗണ്ടിൽ പണമില്ല. 2006-നു മുമ്പുള്ള അക്കൗണ്ടിലെ ലഭ്യയമായ രേഖകളിൽ കാണിച്ച ഇടപാടുകളുടെ വിശദാംശങ്ങളെല്ലാം അപൂർണമാണ്. ഡാബർ ഉടമയായ പ്രദീപ് ബർമനാണ് ലഭ്യമായ രേഖകൾ പ്രകാരം ഏറ്റവും വലിയ കള്ളപ്പണ നിക്ഷേപം ഉള്ളത്. സജീവമായ എസ്ബിസി അക്കൗണ്ടിൽ 50 കോടി രൂപയാണ് ബർമനുള്ളത്. തനിക്ക് സ്വിറ്റ്‌സർലാന്റിലെ എച്ച്എസ്‌ബിസി ബാങ്കിൽ അക്കൗണ്ടില്ലെന്ന ഗോവയിലെ ഖനന കമ്പനിയായ ടിംബ്ലോ പ്രൈവറ്റ് ലിമിറ്റഡിന്റെ രാധ സതീഷ് ടിംബ്ലോയുടെ വാദം ശരിയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇവർക്ക് മറ്റൊരു വിദേശ രാജ്യത്താണ് അക്കൗണ്ടുള്ളതെന്ന രേഖകളിൽ വ്യക്തമായി.

ഏതായാലും പ്രനീത് കൗറിന്റെ കള്ളപ്പണ അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഈ വിഷയത്തിൽ ബിജെപിയോട് പൊരുതുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മുഴുവൻ കള്ളപ്പണക്കാരുടെ പേരു വിവരങ്ങളും പുറത്തു വിടാത്തതിന് തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ബിജെപി യുപിഎ സർക്കാരിനെതതിരേ ആഞ്ഞടിച്ചിരുന്നു. എന്നാൽ കള്ളപ്പണ വിഷയം കൈകാര്യം ചെയ്യുന്നതിൽ ബിജെപി സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത് പൊക്കപ്പിടിച്ചായിരുന്നു കോൺഗ്രസ് ബിജെപിയെ നേരിട്ടു വന്നിരുന്നത്. കള്ളപ്പണക്കാരുടെ പട്ടിക പുറത്തു വിട്ടാൽ കോൺഗ്രസ് നേതാക്കൾക്ക് നാണിക്കേണ്ടി വരുമെന്ന് ധനമന്ത്രി അരുൺ ജെറ്റ്‌ലിയുടെ പ്രസ്താവന ബ്ലാക്‌മെയിൽ ആണെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ഒരു മുൻ യുപിഎ മന്ത്രിയും പട്ടികയിലുണ്ടെന്ന ആരോപണത്തെ താൻ നിഷേധിക്കുകയോ ഉറപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് നേരത്തെ ജെറ്റ്‌ലി പ്രതികരിച്ചിരുന്നു.

അതേമസമയം എച്ച്എസ്‌ബിസിയിൽ കള്ളപ്പണ അക്കൗണ്ടുള്ള എല്ലാവർക്കുമെതിരേ നിയമനടപടികൾ സാധ്യമായേക്കില്ലെന്നാണ് സൂചന. 627 പേരിൽ 350 പേർ മാത്രമാണ് ഇന്ത്യയിൽ വസിക്കുന്നവരായിട്ടുള്ളത്. ഇവർക്കെതിരേ മാത്രമെ ആദായ നികുതി വകുപ്പിന് നടപടി സ്വീകരിക്കാൻ കഴിയൂ. ബാക്കിയുള്ളവരെല്ലാം വിദേശ ഇന്ത്യക്കാരാണ്. ഇവർ ഇന്ത്യൻ നികുതി നിയമങ്ങളുടെ പരിധിക്കു പുറത്തുമാണ്. നികുതി വെട്ടിച്ച് കള്ളപ്പണം വിദേശ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി ഇതുവരെ നൂറോളം പേർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യക്കാരായ 350 പേരുടെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ നൽകാൻ സ്വിസ് അധികൃതർ തയാറാല്ല. ഇത് 1999-നും 2006-നും ഇടയിൽ നടന്ന ഇടപാടുകളാണ് എന്നതാണ് അവർ പറയുന്ന കാരണം. ഇക്കാരണത്താൽ 350 പേരും ആദായ നികുതി നോട്ടീസിനു നൽകുന്ന മുറുപടി ആശ്രയിച്ചു മാത്രമെ ആദായ നികുതി വകുപ്പിനു ഇവർക്കെതിരായ തുടർ നടപടികൾ സ്വീകരിക്കാനാകൂ.

ഇരട്ട നികുതി ഒഴിവാക്കൽ കരാറിന്റെ മറവിലാണ് സ്വിറ്റ്‌സർലാന്റ് വിവരങ്ങൾ ഇന്ത്യയ്ക്കു കൈമാറാൻ വിസമ്മതിക്കുന്നത്. 2011-ൽ മാത്രമാണ് ഈ കരാർ നിലവിൽ വന്നത് എന്നതിനാൽ അതിനുമുമ്പുള്ള വിദേശ അക്കൗണ്ടുകളുടെ വിവരം കൈമാറാൻ വകുപ്പില്ലെന്നാണ് സ്വിസ് അധികൃതരുടെ ന്യായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP