Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെന്നൈയിൽ എട്ടു വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പിടിച്ചെടുത്തതു കണക്കിൽപ്പെടാത്ത 90 കോടി രൂപ; 70 കോടിയും പുതിയ നോട്ടുകൾ; 100 കിലോ സ്വർണവും കണ്ടെടുത്തു

ചെന്നൈയിൽ എട്ടു വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പിടിച്ചെടുത്തതു കണക്കിൽപ്പെടാത്ത 90 കോടി രൂപ; 70 കോടിയും പുതിയ നോട്ടുകൾ; 100 കിലോ സ്വർണവും കണ്ടെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും കള്ളപ്പണവേട്ട. ചെന്നൈയിലെ എട്ടു വ്യാപാരസ്ഥാപനങ്ങളിൽ നിന്നു പിടിച്ചെടുത്തത് 90 കോടി രൂപയാണ്. ഇതിൽ 70 കോടിയും പുതിയ നോട്ടുകളാണ്.

ടി നഗർ, അണ്ണാനഗർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ നിന്നാണ് പണം കണ്ടെടുത്തത്. 100 കിലോ സ്വർണവും ആദായനികുതിവകുപ്പിന്റെ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച സേലത്തു ബിജെപി നേതാവിന്റെ വാഹനത്തിൽ നിന്നു ലക്ഷക്കണക്കിനു രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. വാഹനപരിശോധനയ്ക്കിടെയായിരുന്നു കള്ളപ്പണം പിടിച്ചെടുത്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP