Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്വിങ്കിൾ കരഞ്ഞാൽ കണ്ണീരിനു പകരം ചോര; ചോരക്കണ്ണീർ തുടയ്ക്കാൻ ആവാതെ ബന്ധുക്കളും വൈദ്യ ശാസ്ത്രവും: നാഷണൽ ജിയോഗ്രഫിക്കൽ ചാനൽ ഫീച്ചർ ചെയ്ത ഇന്ത്യൻ കൗമാരക്കാരിയുടെ കഥ

ട്വിങ്കിൾ കരഞ്ഞാൽ കണ്ണീരിനു പകരം ചോര; ചോരക്കണ്ണീർ തുടയ്ക്കാൻ ആവാതെ ബന്ധുക്കളും വൈദ്യ ശാസ്ത്രവും: നാഷണൽ ജിയോഗ്രഫിക്കൽ ചാനൽ ഫീച്ചർ ചെയ്ത ഇന്ത്യൻ കൗമാരക്കാരിയുടെ കഥ

ലക്‌നൗ: ആരോഗ്യ ശാസ്ത്രം ഏറെ വളർന്നു. ചികിൽസാ നിർണ്ണയത്തിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. പക്ഷേ ഇന്നും പലതും അൽഭുതമായി തന്നെ തുടരുന്നു. ലക്‌നൗവിലെ ട്വിങ്കിൽ ദ്വിവേദിയും വൈദ്യശാസ്ത്രത്തിന് പിടികിട്ടുന്നില്ല. ഈ പെൺകുട്ടിയുടെ ചോരക്കണ്ണുനീർ തുടയ്ക്കാൻ ഡോക്ടർമാർക്ക് കഴിയുന്നില്ല.

നാഷണൽ ജിയോഗ്രഫിക്കൽ ചാനലിൽ ട്വിങ്കിളിന്റെ കഥ ഡോക്യുമെന്ററിയായി. ലോക പ്രശസ്ത ഡോക്ടർമാർ തന്നെ ഈ പതിമൂന്നുകാരിയെ പരിശോധിച്ചു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. മാനസിക സംഘർഷങ്ങളും ഇത്തരം രോഗാവസ്ഥയുണ്ടാക്കുമെന്ന് വിദ്ഗധർ പറയുന്നു. അങ്ങനെ വ്യക്തതയൊന്നുമില്ലാതെ പറഞ്ഞൊഴിയാൻ മാത്രമേ ആരോഗ്യശാസ്ത്രത്തിന് കഴിയുന്നുള്ളൂ.

ചോര നിറയുന്ന കണ്ണുകളുമായി ട്വിങ്കിളിന് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. രണ്ട് വർഷമായി സ്‌കൂളിൽ പോയിട്ട്. ഈ കുട്ടിയുടെ ഉന്നത പഠന മോഹത്തിന് പോലും ഈ അത്യഅപൂർവ്വ രോഗം തടസ്സമാകുന്നു. ചികിൽസിക്കാൻ എത്രപണമായാലും ചെലവിടാം. പക്ഷേ എങ്ങനെ എവിടെ ചികിൽസിക്കുമെന്ന് ആറിയാതെ വലയുകയാണ് മാതാപിതാക്കൾ.

പരിശോധനകൾ പലതു കഴിഞ്ഞു. പക്ഷേ ആർക്കും ഒന്നും പിടികിട്ടുന്നില്ല. മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ദ്വിവേദി കരയുമ്പോൾ എന്തുകൊണ്ട് കണ്ണുനീരിന് പകരം ചോരവരുന്നുവെന്നത് പിടികിട്ടാത്ത ചോദ്യം. കണ്ണൂനീരിന്റെ നിറം ചുവന്നതല്ല. നല്ല ചോരയാണ് കണ്ണിലൂടെ വരുന്നതെന്ന് തിരിച്ചിറിഞ്ഞിട്ടുമുണ്ട്. കുട്ടിയെ സങ്കീർണ്ണമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് തള്ളിവിടുമെന്നും ആശങ്ക സജീവമാണ്.

ട്വിങ്കിൾ ദ്വിവേദിയുടെ കണ്ണിൽ നിന്നും മാത്രമല്ല കൈകാലുകളിൽ നിന്നും രക്തം പൊടിഞ്ഞുകൊണ്ടിരിക്കുകയാണ്. ദിവസവും കുറഞ്ഞത് അമ്പത് തവണയെങ്കിലും ട്വിങ്കിളിന്റെ ശരീരത്തിൽ നിന്ന് ഇപ്രകാരം ചോര പൊടിയാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ട്വിങ്കിളിന് ഈ അസുഖമുണ്ട്. ഡോക്ടർമാരെ മാറി മാറി കാണിച്ചു. പക്ഷേ ആർക്കും രോഗത്തിന്റെ പേരു പോലും കണ്ടെത്താനായില്ല. കാരണവും വ്യക്തമല്ല.

അമേരിക്കയിലെ ഡാളസിലെ അതിപ്രശസ്തനായ ശിശു രോഗ വിദഗ്ധനാണ് ഡോക്ടർ ജോർജ്ജ് ബുക്കാനൻ. അദ്ദേഹവും ട്വിങ്കിളിനെ പരിശോധിക്കാനായെത്തി. ചോരപൊടിയാനുള്ള ഒരു ആന്തരിക മുറിവോ സാധ്യതയോ കണ്ടെത്താൻ ബുക്കാനനും ആയിട്ടില്ല. മാനസിക പ്രശ്‌നങ്ങളാകാം ഇതിന് കാരണമെന്നാണ് ഡോക്ടറുടെ വിലയിരുത്തൽ. മനസ്സിൽ കാര്യങ്ങൾ ചിന്തിച്ചുറപ്പിച്ച് ശാരീരികമായി അതാ സാധിച്ചെടുക്കുന്ന മാനസിക രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ഡോക്ടർ മുന്നോട്ട് വച്ച് മടങ്ങുന്നത്.

എന്നാൽ കുട്ടിയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ പ്രശ്‌നമാകാം ഈ രോഗാവസ്ഥയ്ക്ക് കാരണമെന്ന് ഇന്ത്യയിലെ ഡോക്ടർമാർ കരുതുന്നു. അതിനുള്ള ചികിൽസയാണ് നടത്തുന്നത്. കുട്ടിയുടെ രക്തപരിശോധനയിൽ രക്തം കട്ടപിടിക്കാൻ താമസമുണ്ടെന്ന് പരിശോധനകളിൽ തെളിഞ്ഞിരുന്നു. എന്നാൽ ഇത് രക്തസ്രാവത്തിന് കാരണമാകില്ല. ഇത്തരം സംശയങ്ങൾ മാത്രമാണ് ഡോകർമാർ പ്രകടിപ്പിക്കുന്നത്. ഇവിടെ വലയുന്നത് ട്വിങ്കിളും കുടുംബവുമാണ്.

കണ്ണിലൂടെയും കൈകാലുകളിലൂടെയും  ദിവസവും വലിയ അളവിൽ രക്തം നഷ്ടപ്പെടുന്നതിനാൽ ട്വിങ്കിളിന് നിരവധി തവണ രക്തം നൽകേണ്ട സാഹചര്യമുണ്ട്. ശരീരത്തിൽ നിന്ന് വൻ തോതിൽ രക്തം നഷ്ടപ്പെടാറുണ്ടെങ്കിലും തനിക്ക് വേദന അനുഭവപ്പെടാറില്ലെന്ന് ട്വിങ്കിൾ പറഞ്ഞു. എന്നാൽ അതികഠിനമായ ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇതിലെല്ലാം ഉപരി സ്‌കൂളിൽ പോകാൻ കഴിയാത്തതാണ് ഈ പെൺകുട്ടിയെ വേദനിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP