Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സർക്കാരിനെതിരെ സമരവുമായി ആർഎസ്എസിന്റെ തൊഴിലാളി സംഘടന രംഗത്ത്; ദേശീയ പണിമുടക്കിന് മുമ്പ് പരിഹാരം കണ്ടെത്തി സർക്കാർ; രാജ്യത്തെ മുഴുവൻ കുറഞ്ഞ ശമ്പളം 10, 350 രൂപയായി ഉയർത്താൻ ധാരണ

മോദി സർക്കാരിനെതിരെ സമരവുമായി ആർഎസ്എസിന്റെ തൊഴിലാളി സംഘടന രംഗത്ത്; ദേശീയ പണിമുടക്കിന് മുമ്പ് പരിഹാരം കണ്ടെത്തി സർക്കാർ; രാജ്യത്തെ മുഴുവൻ കുറഞ്ഞ ശമ്പളം 10, 350 രൂപയായി ഉയർത്താൻ ധാരണ

ന്യൂഡൽഹി : സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ പ്രതിമാസ വേതനം 10,350 രൂപയായി നിശ്ചയിക്കാൻ മോദി സർക്കാർ തിരുമാനിച്ചു. സംഘപരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ എതിർപ്പ് പരിഗണിച്ചാണ് ഇത്.

സംഘപരിവാർ സംഘടനയായ ബിഎംഎസ് സെപ്റ്റംബർ രണ്ടിനു ദേശീയ പണിമുടക്കു പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിമാരും ബിഎംഎസ് നേതാക്കളുമായി ചർച്ച നടത്തിയത്. ഈ യോഗത്തിലായിരുന്നു തീരുമാനം. കുറഞ്ഞ കൂലിയെന്ന ആവശ്യത്തിൽ തൊഴിലാളി യൂണിയനുകളുടെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ദേശീയ പണിമുടക്ക്. കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‌ലി, പീയുഷ് ഗോയൽ, ബണ്ഡാരു ദത്താത്രേയ, ധർമേന്ദ്ര പ്രധാൻ, ജിതേന്ദ്ര സിങ് എന്നിവരുമായി ബിഎംഎസ് അധ്യക്ഷൻ ബൈജ്‌നാഥ റായ്, ജനറൽ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ എന്നിവരാണു ചർച്ച നടത്തിയത്.

ബിഎംഎസ് ഇതര ട്രേഡ് യൂണിയനുകളും സെപ്റ്റംബർ രണ്ടിനു ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് ശമ്പള പരിധി 21,000 രൂപയായി നിശ്ചയിച്ചു നടപ്പാക്കാമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. അങ്കണവാടി ജീവനക്കാർക്ക് ഇഎസ്‌ഐ ആനുകൂല്യം നടപ്പാക്കുന്നതു സംബന്ധിച്ചു മന്ത്രാലയ തലത്തിൽ ചർച്ച നടത്താമെന്നും സമ്മതിച്ചു. കേന്ദ്രമന്ത്രിതല സമിതി നൽകിയ ഉറപ്പുകൾ നാളെ സർക്കാർ ഉത്തരവായി പുറത്തിറങ്ങിയേക്കും.

സർക്കാർ ഉത്തരവ് പരിശോധിച്ചശേഷം ദേശീയ പണിമുടക്കിൽ നിന്നു പിന്മാറാമെന്നു ബിഎംഎസ് നേതൃത്വം കേന്ദ്രമന്ത്രി സംഘത്തിന് ഉറപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP