Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയിൽ ബോട്ടുമുങ്ങി നാലുപേരെ കാണാതായി; 40 പേർ സഞ്ചരിച്ചിരുന്ന ബോട്ടിൽ അധികവും വിദ്യാർത്ഥികൾ; അപകടം നടന്നത് നിർമ്മാണം പുരോഗമിക്കുന്ന പാലത്തിന്റെ തൂണിലിടിച്ച്; തിരച്ചിൽ തുടരുന്നു

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയിൽ ബോട്ടുമുങ്ങി നാലുപേരെ കാണാതായി; 40 പേർ സഞ്ചരിച്ചിരുന്ന ബോട്ടിൽ അധികവും വിദ്യാർത്ഥികൾ; അപകടം നടന്നത് നിർമ്മാണം പുരോഗമിക്കുന്ന പാലത്തിന്റെ തൂണിലിടിച്ച്; തിരച്ചിൽ തുടരുന്നു

ഹൈദരാബാദ്: ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ ബോട്ടുമുങ്ങി നാലുപേരെ കാണാതായി. അപകടത്തിൽപ്പെട്ട ബോട്ടിൽ 40 യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്. ഇവരിൽ ഏറെയും വിദ്യാർത്ഥികൾ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഗൗതമി നദിയിൽ നിർമ്മാണം പുരോഗമിക്കുന്ന പാലത്തിന്റെ തൂണിൽ ഇടിച്ചാണ് ബോട്ട് മുങ്ങിയതെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ. അപകടത്തിൽപ്പെട്ട ബോട്ടിലെ യാത്രക്കാരായ നിരവധിപേരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷപെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദ്ദേശിച്ചു. ഗോദാവരിയുടെ പോഷകനദിയാണ് അപകടം നടന്ന ഗൗതമി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP