Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അസമിൽ ട്രെയിനിൽനിന്ന് ബോംബ് കണ്ടെത്തി

രംഗിയ: അസമിലെ രംഗിയ റെയിൽവെ സബ് ഡിവിഷനിൽ ട്രെയിനിന്റെ കംപാർട്ട്‌മെന്റിൽ നിന്നും ശക്തിയേറിയ ബോംബ് കണ്ടെത്തി. ഏഴ് കിലോഗ്രാമോളം ഭാരമുള്ള ബോംബാണ് കണ്ടെത്തിയത്. കാമഖിയ ഇന്റർസിറ്റി എക്സ്‌പ്രസിൽ ടൗവലിനുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച നിലയിലാണ് തിങ്കളാഴ്ച ബോംബ് കണ്ടെത്തിയത്. ഇതിൽ നിന്നുള്ള വയറുകൾ ടോയ്‌ലറ്റിന് മുന്നിൽ കണ്ടതോടെ കേണ്ടുകോണാ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയും ട്രെയിൻ പിടിച്ചിടുകയും ചെയ്തു. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും റെയിൽവെ അധികൃതരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് ട്രെയിനിൽ നിന്നും മാറ്റി. ഗുവാഹട്ടിയിൽ നിന്നുള്ള വിദഗ്ദ്ധർ സ്ഥലത്തെത്തിയാണ് ബോംബ് നിർവീര്യമാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP