Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവനെ പ്രവാചകനാക്കിയാൽ വധശിക്ഷ; സംഘപരിവാറിനായി ഖുറാനിൽ ഇല്ലാത്തത് പറഞ്ഞ മതപണ്ഡിതന്റെ തലയ്ക്ക് വിലയിട്ട് ഇസ്ലാമിക സംഘടന; ഇല്ല്യാസിനെ കൊന്നാൽ 1,00,786 രൂപയും ഇസ്ലാം വാളും സമ്മാനമായി കിട്ടും

ബറേലി: ഹിന്ദുവിനേയും ശിവനേയും ഉയർത്തിക്കാട്ടി പ്രസ്താവനയിറക്കിയ പറഞ്ഞ ഇസ്ലാമിക പണ്ഡിതന്റെ തലയ്ക്ക് ഒരു ഇസ്ലാമിക സംഘടന 1,00,786 രൂപ വിലയിട്ടു. ബറേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഓൾ ഇന്ത്യ ഫൈസാൻ ഇമദീന കൗൺസിലാണ് ജമിയത്ത് ഉലെമാ പണ്ഡിതൻ മുഫ്തി മുഹമ്മദ് ഇല്യാസിന്റെ തലയ്ക്ക് വിലയിട്ടത്. പരമശിവനും ഇസ്ലാമിന്റെ പ്രവാചകനെന്ന് പറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്.

ഇല്യാസിനെ വധിക്കുന്നവർക്ക് പണത്തിനു പുറമേ ഒരു ഇസ്ലാമിക വാളും സമ്മാനമായി നൽകുമെന്നാണ് സംഘടനയുടെ അധ്യക്ഷൻ മൂവെൻ സിദ്ധിഖി നൂറിയുടെ പ്രഖ്യാപനം. ഇല്യാസിനെ വധിക്കുന്ന മുസൽമാന് 1,00,786 രൂപ സമ്മാനമായി നൽകും. തന്റെ പ്രഖ്യാപനം തന്നെ ജയിലഴികൾക്കുള്ളിലാക്കുമെന്ന് അറിയാമെങ്കിലും ഇല്യാസിനെ പോലെയുള്ളവരെ പാഠം പഠിപ്പിക്കാൻ ഇത് ആവശ്യമാണെന്നും നൂറി പറയുന്നു.

മുസ്ലീങ്ങൾ സനാതന ധർമ്മം പിന്തുടരുന്നവരാണെന്നും ശിവനും പാർവതിയും ഇസ്ലാം പ്രവാചകരാണെന്ന് വിശ്വസിക്കുന്നതിൽ തടസ്സമില്ലെന്നും ഇല്ല്യാസ് പറഞ്ഞിരുന്നു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന ആർ.എസ്.എസ്. നിലപാടിനോട് യോജിക്കുന്നുവെന്നും ഇല്യാസ് വ്യക്തമാക്കി.

ഹിന്ദു ദൈവം ശിവൻ ഇസ്ലാമിന്റെ ആദ്യ പ്രവാചകനായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ജപ്പാനിലുള്ളരെ ജപ്പാനീസ് എന്നും അമേരിക്കക്കാരെ അമേരിക്കൻസ് എന്നും വിളിക്കാമെങ്കിൽ ഹിന്ദുസ്ഥാനികളെ ഹിന്ദു എന്നുവിളിക്കുന്നതിൽ തെറ്റില്ല. ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് പറയുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ഇല്ല്യാസ് കൂട്ടിച്ചേർത്തു.

അയോധ്യ സന്ദർശനവേളയിലാണ് ജമിയത്ത് ഉലമ നേതാവിന്റെ പ്രതികരണം. ഈ മാസം 27ന് ഉത്തർപ്രദേശിലെ ബൽറാംപുരിൽ നടക്കുന്ന സമുദായ സൗഹാർദ്ദ കൂട്ടായ്മയിലേക്ക് സന്യാസികളെ ക്ഷണിക്കുന്നതിനായിരുന്നു സന്ദർശനം. അതുകൊണ്ട് തന്നെ ആർഎസ്എസിന് വേണ്ടിയാണ് ഇല്ല്യാസ് പ്രസ്താവന ഇറിക്കയെന്നാണ് മൂവെൻ സിദ്ധിഖി നൂറിയുടെ ആരോപണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP