Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള നിയമസഭയെ അനുകരിച്ച് കാശ്മീരികളും! ജമ്മു കാശ്മീർ നിയമസഭയിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; സാമാജികർക്ക് പരിക്കേറ്റു

കേരള നിയമസഭയെ അനുകരിച്ച് കാശ്മീരികളും! ജമ്മു കാശ്മീർ നിയമസഭയിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; സാമാജികർക്ക് പരിക്കേറ്റു

ശ്രീനഗർ: കേരള നിയമസഭയെ അനുകരിച്ച് കാശ്മീരികളും! കെ എം മാണിയുടെ ബജറ്റ് അവതരണത്തിന്റെ പേരിൽ തമ്മിലടിച്ചതിന് പിന്നാലെ കാശ്മീൻ നിയമസഭയിലും കൈയാങ്കളി. ഇന്ന കാശ്മീർ നിയമസഭയിൽ സഭാംഗങ്ങൾ തമ്മിലടിക്കുകയായിരുന്നനു. കേന്ദ്ര സർക്കാരിന് ജമ്മു കാശ്മീരിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തെ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് അംഗങ്ങളും ഭരണപക്ഷത്തെ പി.ഡി.പി ബിജെപി അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്.

ഇന്ന് രാവിലെ സഭ കൂടിയപ്പോഴാണ് സംഭവം. കാശ്മീർ സർക്കാർ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത് ഭരണപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നം ചൂടുപിടിച്ചത്. ഭരണപക്ഷത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷത്തെ തടഞ്ഞതോടെ പ്രശ്‌നം കൈവിട്ടുപോയി. ഇതോടെ പരസ്പ്പരം ഓടിയയടുത്ത അംഗങ്ങൾ പസ്പരം ഇടിക്കുകയും കടലാസുകൾ വലിച്ചെറിയുകയും ചെയ്തു. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ വളരെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. കൂട്ടത്തല്ലിനിടെ അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതേസമയം സഭ കാണാനെത്തിയ സ്‌കൂൾ വിദ്യാർത്ഥികളും സന്ദർശക ഗ്യലറിയിൽ ഉണ്ടായിരുന്നു. സഭ സന്ദർശിക്കാനെത്തിയ സ്‌കൂൾ കുട്ടികളെ വളരെ നാണംകെട്ട കാഴ്ചയാണ് അവിടെ കാണിച്ചതെന്നും അവരാരും തന്നെ അവിടെ നിന്നും നല്ല അഭിപ്രായവുമായായിരിക്കില്ല മടങ്ങിയിട്ടുണ്ടാകുക എന്നും പി.ഡി.പി നേതാവ് നെയീം അക്തർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP