Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് കർണാടകത്തിൽ അറസ്റ്റിൽ

ബംഗളൂരു: പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ. കർണാടകത്തിലെ ദക്ഷിണ കന്നട ജില്ലയിലെ നെജറിലായിരുന്നു സംഭവം. ശ്രീധർ (22) എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ആഗസ്റ്റുവരെ സഹോദരിയെ ഇയാൾ തുടർച്ചയായി പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുമായി ചികിത്സക്കായി മാതാപിതാക്കൾ എത്തിയപ്പോൾ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിൽ അറിയിച്ചത്. എന്നാൽ പീഡിപ്പിച്ചയാളുടെ പേരുപറയാൻ പെൺകുട്ടി തയാറായിരുന്നില്ല. ഇതോടെ പൊലീസ് കുടുംബാംഗങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP