Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തിയിലെ മയക്കുമരുന്ന് കച്ചവടം ബിഎസ്എഫ് പൊളിച്ചു; അതിർത്തി രക്ഷാ സേനയുടെ വെടിവയ്‌പ്പിൽ രണ്ട് പാക്കിസ്ഥാനികളും രണ്ട് ഇന്ത്യാക്കാരും കൊല്ലപ്പെട്ടു

അതിർത്തിയിലെ മയക്കുമരുന്ന് കച്ചവടം ബിഎസ്എഫ് പൊളിച്ചു; അതിർത്തി രക്ഷാ സേനയുടെ വെടിവയ്‌പ്പിൽ രണ്ട് പാക്കിസ്ഥാനികളും രണ്ട് ഇന്ത്യാക്കാരും കൊല്ലപ്പെട്ടു

ഫിറോസ്പൂർ: ഇന്ത്യാ-പാക്ക് അതിർത്തിയിൽ നാലു മയക്കുമരുന്നു കള്ളക്കടത്തുകാരെ ബിഎസ്എഫ് വെടിവച്ചു കൊന്നു. പഞ്ചാബിനോട് ചേർന്ന അതിർത്തിയിലാണ് ആക്രമണം. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പാക്കിസ്ഥാൻകാരും രണ്ടുപേർ ഇന്ത്യക്കാരുമാണ്. ഇവരിൽ നിന്നും 10 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു.

ഇന്ത്യാ-പാക് അതിർത്തിയിലെ മെഹന്തിപൂർ ഗ്രാമത്തിൽ ഇന്നു പുലർച്ചെ 4.40 ഓടെയാണ് സംഭവം. മയക്കുമരുന്ന് കടത്താൻ ശ്രമിക്കവെയാണ് ഇവർ കൊല്ലപ്പെട്ടത്. ഇന്ത്യക്കാർ മയക്കുമരുന്ന് വാങ്ങാനെത്തിയവരും പാക്കിസ്ഥാനിൽ നിന്നുള്ളവർ വിൽക്കാനെത്തിയവരുമായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവസ്ഥലത്തു നിന്നും രണ്ടു തോക്കുകളും ഒരു മോട്ടോർസൈക്കിളും കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ പാക്കിസ്ഥാനിലേക്ക് തിരികെ പോയതായി സംശയിക്കുന്നതായി ബിഎസ്എഫ് മേധാവി ആർ.കെ. താഫ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP